Kerala

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മനഃപൂര്‍വ്വമല്ലെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സംഭാഷണം; മാറിക്കൊണ്ടിരിക്കുന്ന മൊഴി

കേസില്‍ വീണ്ടും വഴിത്തിരിവ് സൃഷ്ടിച്ച് പെണ്‍കുട്ടിയുടെ ഫോണ്‍സംഭാഷണം പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിയ്ക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ് സൃഷ്ടിച്ച് പെണ്‍കുട്ടിയുടെ ഫോണ്‍സംഭാഷണം പുറത്ത്. പെണ്‍കുട്ടി സ്വാമിയുടെ അഭിഭാഷകനോട് സംസാരിച്ചതിന്റെ ഓഡിയോ ടേപ്പ് പുറത്തുവിട്ടു.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിയ്ക്കപ്പെട്ട കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയിലെ പ്രസക്തഭാഗങ്ങള്‍:
''അയ്യപ്പദാസ് നിര്‍ബന്ധിച്ചുപറഞ്ഞിട്ടാണ് ഞാന്‍ സ്വാമിയുടെ അടുത്തേക്ക് പോയത്. കുറച്ചുനാളായി സ്വാമിയോട് ഞാന്‍ മിണ്ടുന്നുണ്ടായിരുന്നില്ല. ഞാന്‍ സ്വാമിയുടെ അടുത്തുപോയി. എന്നെ കണ്ടപ്പോള്‍ വളരെ സന്തോഷത്തിലായിരുന്നു സ്വാമി. സ്‌നേഹത്തോടെ എന്റെ കവിളിലും കൈയ്യിലുമൊക്കെ തലോടി പറഞ്ഞു:  എന്റെ കുഞ്ഞുവന്നല്ലോ എന്നൊക്കെ. സ്വാമിയും ഞാനും ഇരുന്ന് സംസാരിക്കുന്നതിനിടയില്‍ ഇരുട്ടത്ത് കത്തി വീശിയപ്പോള്‍ സ്വാമിയുടെ വയറില്‍ കൊണ്ടു എന്നാണ് തോന്നിയത്. പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതുകഴിഞ്ഞ് പോലീസിനോട് ചോദിച്ചപ്പോഴും വയറിനു മുറിവേറ്റു എന്നാണ് പറഞ്ഞത്. പിന്നീടാണ് ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞു എന്നറിയില്ലായിരുന്നു. മനഃപൂര്‍വ്വമല്ല ഞാനിത് ചെയ്തത്.''
കഴിഞ്ഞദിവസം പെണ്‍കുട്ടി നല്‍കിയ കത്ത് എന്ന പേരില്‍ സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച കത്തില്‍ അയ്യപ്പദാസ് എന്ന സുഹൃത്താണ് ഇത് ചെയ്തത് എന്ന മട്ടിലായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ പോലീസ് തന്റെ മൊഴി വളച്ചൊടിച്ചതായും പെണ്‍കുട്ടി ആ കത്തില്‍ എഴുതിയിരുന്നു. പോലീസിനെ പ്രതിപ്പട്ടികയില്‍ നിര്‍ത്തുന്ന മട്ടിലുള്ളതായിരുന്നു ആ കത്ത്.
കത്തിനു പിന്നാലെ സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ പെണ്‍കുട്ടിയുമായുള്ള ഫോണ്‍സംഭാഷണം പുറത്തുവിടുകയായിരുന്നു. ഇന്നലെ കത്തില്‍ പുറത്തുവിട്ട കാര്യങ്ങളെ കുറച്ചുകൂടി ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇന്നത്തെ ഫോണ്‍ശബ്ദരേഖയിലുള്ളത്. വിവാഹം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച അയ്യപ്പദാസ് ആസൂത്രണം ചെയ്ത് ചെയ്യിച്ചതാണ് ഇതെന്ന് ഉറപ്പിക്കുകയാണ് ശബ്ദരേഖ പുറത്തുവിട്ടതിലൂടെയുള്ള അഭിഭാഷകന്റെ ശ്രമം എന്നാണ് പോലീസ് കരുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം