Kerala

'സ്വാമിയേ ശരണമയ്യപ്പാ'; ഇരുമുടിക്കെട്ടുമായി ബിനോയ് കോടിയേരി ദര്‍ശനത്തിനായി ശബരിമലയില്‍  

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി ഇന്ന് വൈകീട്ടോടെയാണ് ബിനോയ് ദര്‍ശനം നടത്തിയത്.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് ഗസ്റ്റ് ഹൗസിലായിരുന്നു വൈകീട്ട് വരെ. ബിനോയ്‌ക്കൊപ്പം എട്ട് പേരടങ്ങിയ സംഘവുമുണ്ടായിരുന്നു. ശബരിമല അയ്യപ്പനെ തൊഴുത് മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പ്രസാദം സ്വീകരിച്ചാണ് സംഘം മടങ്ങിയത്.

ബിഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിനോയ് മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയാണ്. എല്ലാ തിങ്കളാഴ്ചയും മുംബൈ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ