Kerala

സ്വർ​ഗത്തിൽ പോകാമെന്നു പറയുന്നതു കേട്ട് മതം മാറിയവർക്കും രക്ഷയില്ല: വെള്ളാപ്പള്ളി നടേശൻ

സ്വർ​ഗത്തിൽ പോകാമെന്നു പറയുന്നതു കേട്ട് മതം മാറിയവർക്കും രക്ഷയില്ല: വെള്ളാപ്പള്ളി നടേശൻ

Author : സമകാലിക മലയാളം ഡെസ്ക്

തൃ​​​ശൂർ: മതം മാറിയ ദലിത് ക്രിസ്ത്യാനിക്കും രക്ഷയില്ലെന്നാണ് സമീപകാല സംഭവങ്ങളിലൂ വ്യക്തമാവുന്നതെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  ജോലി നൽകാമെന്നും സ്വർഗത്തിൽ പോകാമെന്നുമെല്ലാം പറയുന്നതു കേട്ട് മതം മാറിയവർക്കും രക്ഷയില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടകരമാണെന്ന് വെ​​​​​​​ള്ളാ​​​​​​​പ്പ​​​​​​​ള്ളി പറഞ്ഞു. എസ്എൻ​​​​​​​ഡിപി യോ​​​​​​​ഗത്തിന്റെ കു​​​​​​​മാ​​​​​​​രി സം​​​​​​​ഘം​​​​' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതം മാറിയ ദലിത് ക്രിസ്ത്യാനിക്കും രക്ഷയില്ലാതായി. മതംമാറ്റത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് തിരിച്ചറിയണം. വളരെ പ്രതീക്ഷയോടെയാണ് പെൺമക്കളെ വളർത്തുന്നത്. വഴിതെറ്റിപ്പോയ മകളെ വിട്ടുകിട്ടാൻ സുപ്രീംകോടതിയിൽ വരെ പോയി യാചിക്കുന്ന അച്ഛനെ നമ്മൾ കണ്ടു. മാതാപിതാക്കളുടെ ദു:ഖം അവർ തിരിച്ചറിയുന്നില്ല. ഗുരുദേവ ദർശനം ഹൃദയത്തിൽ ഏറ്റി കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് ഇതിന് പ്രതിവിധി-വെള്ളാപ്പള്ളി പറഞ്ഞു.

 മതംമാറ്റം പരിഹാരമല്ലെന്നും മതത്തിൽ നിന്നുകൊണ്ട് പോരാടുകയാണ് വേണ്ടതെന്നുമാണ് ഗുരുദേവൻ പഠിപ്പിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT