ഫയല്‍ ചിത്രം 
Kerala

 സർക്കാർ കള്ളക്കേസുകൾ ഉണ്ടാക്കി പീഡിപ്പിക്കുന്നു; ഇടതുപക്ഷത്തിന് ഒറ്റ വോട്ട് പോലും വിശ്വാസികൾ നൽകരുതെന്ന് സ്വാമി ചിദാനന്ദപുരി

ഒരു വോട്ടുപോലും പാഴാക്കി കളയരുതെന്നും വിശ്വാസ സംരക്ഷണത്തിനും ആചാര സംരക്ഷണത്തിനുമായി നില കൊള്ളുന്നവർക്ക് മാത്രമേ പിന്തുണ നൽകാവൂ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടതുപക്ഷത്തിന് ഒരു വോട്ടു പോലും ലഭിക്കാത്ത സാഹചര്യം വിശ്വാസികൾ ഉണ്ടാക്കണമെന്ന് ശബരിമല കർമ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വോട്ടുപോലും പാഴാക്കി കളയരുതെന്നും വിശ്വാസ സംരക്ഷണത്തിനും ആചാര സംരക്ഷണത്തിനുമായി നില കൊള്ളുന്നവർക്ക് മാത്രമേ പിന്തുണ നൽകാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും ഇടത് പക്ഷത്തിനെതിരെ പരസ്യമായി സഖ്യമുണ്ടാക്കാൻ യുഡിഎഫിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എല്‍ഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായ കാര്യം. പിണറായി വിജയനുകീഴില്‍ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും ഞെരിച്ചമര്‍ത്തപ്പെടുകയാണെന്ന് ചിദാനന്ദപുരി കുറ്റപ്പെടുത്തി. ശബരിമലയില്‍ മാത്രമല്ല, അഗസ്ത്യാര്‍കൂടത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം തുറന്നടിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

'സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്‍മാരാകരുത്'; ശരണ്യയുടെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ച് ഹസന്‍ ഖാന്‍

ഏതാ ഈ സുന്ദരി... പഞ്ചാബ് കിങ്സ് താരത്തിന്റെ കാമുകിയോ? ആരാണ് 'കശ്മീര പർദേശി' (വിഡിയോ)

'പിഎസ്എൽ ഒന്നാമത് എത്തും' എന്ന് പിസിബി ചെയർമാൻ, ഐപിഎല്ലിനെ മറികടക്കാൻ ആകില്ലെന്ന് വിദഗ്ധർ

'സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപൻ എട്ടു കോടി നല്‍കി, പണം കൊണ്ടുവന്നത് മകന്‍റെ കാറില്‍'

SCROLL FOR NEXT