Kerala

ഹണീബി ടുവിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും; പരിശോധന ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ കണ്ടെത്താന്‍

ഡ്യൂപ്പിനെ വെച്ച് ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് തന്റേതാണെന്ന രീതിയില്‍ സിനിമയില്‍ കാണിച്ചെന്നാണ് പരാതിയില്‍ യുവതി പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹണീബി ടുവിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും. ഹണീബി ടുവിന്റെ സെന്‍സര്‍ ചെയ്യാത്ത കോപ്പി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. 

ഡ്യൂപ്പിനെ വെച്ച് ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് തന്റേതാണെന്ന രീതിയില്‍ സിനിമയില്‍ കാണിച്ചെന്നാണ് പരാതിയില്‍ യുവതി പറയുന്നത്. ഏത് സിനിലാണ് ഈ ഭാഗങ്ങള്‍ കാണിക്കുന്നതെന്നും യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചിട്ട് നല്‍കിയില്ലെന്നും, പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീല ചുവയോടെ സംസാരിക്കുകയും പരിഹസിക്കുകയും ചെയ്‌തെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ സിനിമയുടെ കോപ്പി പരിശോധിച്ച് തെളിവായി എടുക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന് ശേഷം ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ യുവതി പരാതിയില്‍ ഉന്നയിക്കുന്നവരെ വിശദമായി ചോദ്യം ചെയ്യും.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT