Kerala

ഹര്‍ത്താലില്‍ മാറ്റമില്ല;സഹകരിക്കണമെന്ന് സമരസമിതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍  മാറ്റമില്ലെന്ന് സംയുക്തസമരസമിതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍  മാറ്റമില്ലെന്ന് സംയുക്തസമരസമിതി. വ്യാപാരികള്‍ കടകള്‍ അടച്ചും ജനങ്ങള്‍ യാത്ര ഉപേക്ഷിച്ചും സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. ബലപ്രയോഗം പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയതായി സമരസമിതി പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

അതേസമയം നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

'ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല. അതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും.' ബെഹ്‌റ വ്യക്തമാക്കി.

പ്രതിഷേധ പ്രകടനങ്ങള്‍ ജനാധിപത്യത്തില്‍ നടക്കുന്നതാണ്. എന്നാല്‍ വാഹനങ്ങള്‍ തടയുന്നതും കട അടപ്പിക്കുന്നതും അങ്ങനെയല്ല. ഹര്‍ത്താല്‍ നടത്തുന്നതിന് കോടതി വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണം. നാളത്തെ ഹര്‍ത്താലിന് പത്ര പ്രസ്താവന നടത്തിയിട്ടു പോലും ഏഴു ദിവസംആയിട്ടില്ലെന്ന് ബെഹറ പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനവുമായി സംഘനകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ നല്‍കാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡിജിപി പറഞ്ഞു.

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനങ്ങള്‍ ചേര്‍ന്ന സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT