Kerala

ഹലോ...അച്ഛനും അമ്മയ്ക്കും സുഖമല്ലേ?; ക്ഷേമം അന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

വയോജനങ്ങളെ വിളിച്ച്​ ക്ഷേമമന്വേഷിക്കാൻ 50 പേർക്ക്​ ഒരാൾ എന്നനിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ്​ 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ ഒറ്റപ്പെട്ട്​ കഴിയുന്ന വയോധികർക്ക്​ സാന്ത്വനമേകാൻ കുടുംബശ്രീ പ്രവർത്തകരുടെ ഫോൺ വിളിയെത്തും. പ്രായാധിക്യത്തിനും വാർധക്യ സഹജമായ അസുഖങ്ങൾക്കും പുറമെ ആശങ്കകളും മനപ്രയാസങ്ങളും അലട്ടുന്ന വയോധികർക്ക്​ സാന്ത്വനമേകുകയും സഹായമെത്തിക്കുകയുമാണ്​ ഈ ഫോൺവിളിയുടെ ലക്ഷ്യം. 

ഇതിനായി സംസ്ഥാന സർക്കാർ കുടുംബശ്രീ പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്​ബുക്ക്​  പേജിലൂടെ അറിയിച്ചു. വയോജനങ്ങളെ വിളിച്ച്​ ക്ഷേമമന്വേഷിക്കാൻ 50 പേർക്ക്​ ഒരാൾ എന്നനിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 1,20,000 പേരെ വിളിക്കും. മൂന്നു ദിവസത്തെ ഇടവേളയിൽ മൂന്നു തവണ വിളിച്ച് വിവരങ്ങൾ ശേഖരിക്കും.

രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികൾ ഉറപ്പു വരുത്തും. മരുന്നുകൾ ആവശ്യമെങ്കിൽ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും. 

വയോജനങ്ങൾക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് കൂടുതൽ പ്രാധാന്യം നൽകും. അവർക്കു പറയാനുള്ളത് ക്ഷമയോടെ കേട്ട്​ അവർക്ക് ആശ്വാസം നൽകാൻ ശ്രമിക്കുകയും അവരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT