ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില, ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതിയാകും മുദ്രവെച്ച കവറില്‍ എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെടും. അന്വേഷണവുമായ് മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് എന്‍ഐഎയും ആവശ്യപ്പെടും.
ആഗസ്റ്റ് പതിനാറിനാണ് ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.അന്വേഷണം കുറ്റമറ്റതായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമായി റിട്ടയേര്‍ഡ് ജസ്റ്റിസ് രവീന്ദ്രനെ സുപ്രീംകോടതി ചമുതലപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്മാറി.
അതേസമയം, ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതികള്‍ ലഭിക്കുന്നതായും ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷനും ഇന്ന് സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates