Kerala

ഹിന്ദി പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ക്ക് 'ബയോളജി' ക്ലാസ്; മുസ്ലിംകള്‍ പാകിസ്ഥാനില്‍ പോവണമെന്ന് പരാമര്‍ശം; അധ്യാപകന് സസ്‌പെന്‍ഷന്‍

ഹിന്ദി പഠിപ്പിക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ക്ക് 'ബയോളജി' ക്ലാസ്; മുസ്ലിംകള്‍ പാകിസ്ഥാന്‍ പോവണമെന്ന് പരാമര്‍ശം; അധ്യാപകന് സസ്‌പെന്‍ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ അശ്ലീല ചുവയോടും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും വിദ്യാര്‍ഥിനികളോട് സംസാരിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ കെ കെ കലേശനെയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണിത്. 

ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയില്‍ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസ്സെടുക്കുകയും അശ്ലീലചുവയോടെ സംസാരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലും ഇയാള്‍ വിദ്യാര്‍ഥിനികളോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരത്വ നിയമ
ഭേദഗതിയുടെ പേരില്‍ കുട്ടികള്‍ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാകണമെന്ന് പറഞ്ഞതും ഗൗരവതരമായ അച്ചടക്കലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതി അന്വേഷിക്കാന്‍ വ്യാഴാഴ്ച രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ ഗീത സ്‌കൂളിലെത്തിയിരുന്നു. തന്റെ വിഷയമല്ലാത്ത ബയോളജി, സാമൂഹികശാസ്ത്രം എന്നിവയില്‍ ക്ലാസെടുത്തതായും അശ്ലീലച്ചുവയോടെ കുട്ടികളോട് സംസാരിച്ചതായും കണ്ടെത്തിയതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവ് അധ്യാപകന്റെ സംസാരവുമായി ബന്ധപ്പെട്ട് പി.ടി.എ. ഭാരവാഹിയോട് ഫോണില്‍ പരാതി പറയുകയും ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെയാണ് അധ്യാപകനെതിരെ പ്രതിഷേധം ഉയര്‍ന്നതും അടിയന്തരമായി വകുപ്പുതല അന്വേഷണം ആരംഭിച്ചതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്; 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മുന്നറിയിപ്പ്

Today's Rashi Phalam June 29 |സാമ്പത്തിക കാര്യങ്ങളിൽ നേട്ടം, വരുമാനം വർധിക്കും

Weekly horoscope (June 28- July 04, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

'വനിതകള്‍' ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; 'പുരുഷന്‍മാര്‍' അട്ടിമറിക്കപ്പെട്ടു; ഇന്ത്യന്‍ ക്രിക്കറ്റിന് 'വൻ നഷ്ടങ്ങളുടെ ദിനം'!

പന്തീരാങ്കാവ് ടോള്‍ പ്ലാസ ജീവനക്കാരന് നേരെ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്, കാര്‍ കണ്ടെടുത്തു