Kerala

​ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 233

​ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; ആകെ മരണം 233

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ​ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. ഖത്തറിൽ രണ്ട് പേരും സൗദി ആറേബ്യയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലുമായി മരിച്ച മലയാളികളുടെ എണ്ണം 233 ആയി.

തൃശൂർ കേച്ചേരി സ്വദേശി അബ്ദുൽ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം എന്നിവരാണ് ദോഹയിൽ മരിച്ചത്.  67 കാരനായ അബ്ദുൽ ജബ്ബാർ കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. 53കാരിയായ രഹ്ന ഹാഷിം കോവിഡ് സ്ഥിരീകരിച്ച് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.

കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശനൻ നാരായണനാണ് സൗദി അറേബ്യയിലെ ദമാമിൽ മരിച്ചത്. ദമാം സെൻട്രൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 75 ആയി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT