World

നോബേല്‍ പുരസ്‌കാര ജേതാവ് ലീയു സിയാവോബോ അന്തരിച്ചു

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് 2008ല്‍ ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചത് - 2010ല്‍ സമാധാനത്തിനുള്ള നോബൈല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അനുവദിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയില്‍ തടവിലായിരുന്ന നോബേല്‍ സമ്മാന ജേതാവ് ലീയു സിയാവോബോ അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് അന്ത്യം.  ഷെന്യാങ്ങിലെ ചൈന മെഡിക്കല്‍ സര്‍വകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് 2008ല്‍ ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചത്.
2009 ഡിസംബറിലാണ് അദ്ദേഹത്തെ പതിനൊന്നുവര്‍ഷത്തെ തടവിന് വിധിച്ചത്. 2010ല്‍ സമാധാനത്തിനുള്ള നോബൈല്‍ പുരസ്‌കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാന്‍ അനുവദിച്ചില്ല. വിദഗ്ദ ചികിത്സക്കായി വിദേശത്തേക്ക് വിടണമെന്ന് പാശ്ചാത്യരാജ്യങ്ങളുടെ അഭ്യര്‍ത്ഥനയും ചൈന നിരാകരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍