World

ലോക്ക്ഡൗണില്‍ പുറത്തിറങ്ങണ്ട; 'പ്രേതം' പിടിക്കും!

ലോക്ക്ഡൗണില്‍ പുറത്തിറങ്ങണ്ട; 'പ്രേതം' പിടിക്കും!

Author : സമകാലിക മലയാളം ഡെസ്ക്

ക്വലാലംപുര്‍: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മിക്ക രാജ്യങ്ങളും. ഇവിടങ്ങളിലൊക്കെ ലോക്ക്ഡൗണ്‍ ലംഘനവും പതിവാണ്. ആളുകളെ വീട്ടിലിരുത്താന്‍ പല പൊടിക്കൈകളും അധികൃതര്‍ ചെയ്യാറുണ്ട്. 

ഇവിടെയിതാ ഒരു മനുഷ്യന്‍ പ്രേത വേഷത്തില്‍ ഇറങ്ങി ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന കൗമരക്കാരെയും കുട്ടികളെയുമൊക്കെ വീട്ടിലിരുത്താന്‍ ശ്രമിക്കുകയാണ്. മലേഷ്യയിലെ കെമാമന്‍ ഗ്രാമത്തിലാണ് ലോക്ക്ഡൗണ്‍ കാലത്ത് പ്രേതമിറങ്ങുന്നത്. 

38കാരനായ മുഹമ്മദ് യുറാബില്‍ അലിയാസാണ് പ്രേത വേഷത്തില്‍ നിരത്തിലൂടെ സഞ്ചരിക്കുന്നത്. വെള്ളത്താടിയും മുടിയുമുള്ള മുഖംമൂടിയണിഞ്ഞ്, വെളുത്ത വസ്ത്രം ധരിച്ചാണ് മുഹമ്മദി യുറാബിലിന്റെ സഞ്ചാരം. 

മലേഷ്യയില്‍ 5000ത്തോളം പേര്‍ക്ക് കാറോണ വൈറസ് ബാധിച്ചതായും 80 പേര്‍ മരിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെയാണ് പ്രേത വേഷത്തില്‍ ആളുകളെ ഭയപ്പെടുത്തി വീട്ടില്‍ തന്നെ ഇരുത്താന്‍ തീരുമാനിച്ചതെന്ന് മുഹമ്മദ് യുറാബില്‍ പറയുന്നു. 

ചെറുപ്പക്കാര്‍ ഇപ്പോള്‍ പ്രേതം ഇറങ്ങുന്നുണ്ടോ ഇല്ലയോ എന്നൊക്കെ നോക്കി ഉറപ്പു വരുത്തിയ ശേഷം മാത്രമെ പുറത്തിറങ്ങാറുള്ളു. നഗരത്തില്‍ കറങ്ങുന്ന ചെറുപ്പക്കാര്‍ അഥവാ ഇയാളെ കണ്ടാല്‍ ഓടി വീടുകളില്‍ കയറുകയാണെന്ന് മുഹമ്മദ് അബ്ദില്ല പറയുന്നു. 

പ്രേത വേഷത്തിലുള്ള സ്വന്തം ഫോട്ടോ മുഹമ്മദ് യുറാബില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ വൈറലായി മാറി. 

എന്നാല്‍ ഇതിന് പിന്നാലെ പൊലീസ് മുഹമ്മദ് യുറാബിലിനെ തിരഞ്ഞ് അയാളുടെ വീട്ടിലെത്തി. തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെട്ടതായി മുഹമ്മദ് യുറാബില്‍ പറയുന്നു. എന്നാല്‍ തന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയാണ് പൊലീസ് ചെയ്തതെന്നും തനിക്കൊപ്പം നിന്ന് ഫോട്ടെയുടുത്താണ് പൊലീസ് മടങ്ങിയതെന്നും മുഹമ്മദ് യുറാബില്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം