ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു 
World

ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം

രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശില്‍ സ്ഥിതി ഇതോടെ രൂക്ഷമായി.

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാര്‍ മേഖലയിലെ മേല്‍പ്പാലത്തില്‍നിന്ന് അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നെന്ന് ബംഗ്ലദേശ് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശില്‍ സ്ഥിതി ഇതോടെ രൂക്ഷമായി.

മോഗ്ബസാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകത്തിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന സിയാം എന്നയാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു.സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ് മരിച്ചയാള്‍.

സ്‌ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം അറിവായിട്ടില്ലെന്ന് ധാക്ക മെട്രോപൊളിറ്റന് പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ മസൂദ് ആലം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

1 Killed In Explosion In Dhaka As Bangladesh Crisis Deepens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

'പുറത്തിറങ്ങിയാല്‍ കൊല്ലും'; റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു

SCROLL FOR NEXT