World

11 കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പെട്ടികളിലാക്കിയ നിലയില്‍ കെട്ടിടത്തിന്റെ മുകളില്‍; പുറംലോകം അറിഞ്ഞത് അജ്ഞാത സന്ദേശത്തിലൂടെ

മുന്‍പ് ഫ്യൂണറല്‍ ഹോമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഡെട്രോയ്റ്റ്: 11 കുഞ്ഞുങ്ങളുടെ മൃതദേഹം ഒളിപ്പിച്ചനിലയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കണ്ടെത്തി. യുഎസ് നഗരമായ മിഷിഗണിലുള്ള ഡെട്രോയിട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മുന്‍പ് ഫ്യൂണറല്‍ ഹോമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. 

ഒരു പെട്ടിക്കുള്ളില്‍ അടച്ച നിലയിലാണ് ഒന്‍പതു കുഞ്ഞുങ്ങളുടെ മൃതദേഹം. ഇത് പൂര്‍ണമായി അഴുകിയ നിലയിലാണ്. മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ ശവപ്പെട്ടിയിലായിട്ടാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഫ്യൂണറല്‍ ഹോമില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ലഭിച്ച അജ്ഞാത സന്ദേശത്തെത്തുടര്‍ന്നാണ് മിഷിഗണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈസന്‍സിങ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് സംഭവസ്ഥലത്ത് എത്തിയത്. 

കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. എത്ര നാള്‍ മുന്‍പാണ് കുഞ്ഞുങ്ങളും മൃതദേഹം ഇവിടെ ഒളിപ്പിച്ചിട്ട് എന്ന കാര്യം വ്യക്തമായിട്ടില്ല. ചില കുട്ടികളില്‍ ചിലത് ചാപിള്ളകളാണെന്നാണ് പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പാണ് ഫ്യൂണറല്‍ ഹൗസ് അടച്ചു പൂട്ടിയിട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം