പ്രതീകാത്മക ചിത്രം 
World

പൊലീസ് സ്റ്റൈലിൽ തോക്ക് നീട്ടി കാഞ്ചിവലിച്ചു; കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13കാരന്റെ വെടിയേറ്റ് മൂന്ന് വയസുകാരന്‍ മരിച്ചു 

കളിക്കുന്നതിനിടയില്‍ കണ്ടെത്തിയ തോക്ക് ഉപയോ​ഗിച്ചാണ് 13കാരൻ വെടിയുതിർത്തത്

Author : സമകാലിക മലയാളം ഡെസ്ക്

അലബാമ: കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13 വയസുകാരന്റെ വെടിയേറ്റ് മൂന്ന് വയസുകാരന്‍ മരിച്ചു. ‌കളിക്കുന്നതിനിടയില്‍ കണ്ടെത്തിയ തോക്ക് ഉപയോ​ഗിച്ചാണ് 13കാരൻ വെടിയുതിർത്തത്. തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് കുട്ടിക്കറിയില്ലായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

ഒളിച്ചുരുന്ന മൂന്ന് വയസ്സുകാരനെ കണ്ടെത്തിയപ്പോൾ കൈയിൽ കിട്ടിയ തോക്ക് പൊലീസ് സ്റ്റൈലിൽ നീട്ടിപ്പിടിയച്ച് കാഞ്ചിവലിച്ചു. വെടിയുണ്ട കുട്ടിയുടെ കണ്ണിന് മുകളിലായി തറച്ചുകയറി. അപകടം മനസിലാക്കിയ 13കാരൻ ഉടന്‍ തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചു. കളിക്കുമ്പോള്‍ വീണ് പരിക്കേറ്റു എന്നാണ് ആദ്യം പറഞ്ഞത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. 

സി ടി സ്കാൻ നടത്തിയപ്പോൾ വെടുയുണ്ട കണ്ടു. വലത് കണ്ണിന് മുകളിൽ പതിച്ച വെടുയുണ്ട തലച്ചോറിലൂടെ തുളച്ചുകയറി തലയുടെ പിൻഭാഗത്ത് എത്തി. വൈകിട്ട് നാല് മണിയോടെ കുട്ടി മരിച്ചു. 13കാരനെ കസ്റ്റഡിയിലെടുത്ത് മനഃപൂർവ്വമല്ലാത്ത കൊലപാതകത്തിന് കേസെടുത്ത് സ്ട്രിക്റ്റ് ലാന്റ് യൂത്ത് സെന്ററിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും