ഫോട്ടോ: ട്വിറ്റർ 
World

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്‌, മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു, വെടിയുതിര്‍ത്തത് 15കാരന്‍

അ​മേ​രി​ക്ക​യി​ലെ ഡെ​ട്രോ​യി​റ്റി​ലെ ഓ​ക്‌​സ്‌​ഫോ​ർ​ഡ് ഹൈ​സ്‌​കൂ​ളി​ൽ വെടിവയ്പ്പ്

സമകാലിക മലയാളം ഡെസ്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഡെ​ട്രോ​യി​റ്റി​ലെ ഓ​ക്‌​സ്‌​ഫോ​ർ​ഡ് ഹൈ​സ്‌​കൂ​ളി​ൽ വെടിവയ്പ്പ്. വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. എട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റതായാണ് വിവരം. 

പതിനഞ്ചുകാരനാണ് വെടിയുതിർത്തത്.  കുട്ടിയെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യി​ൽ ​നി​ന്ന് കൈ​ത്തോ​ക്കും ക​ണ്ടെ​ത്തി​യതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്ന് പേ​രും വി​ദ്യാ​ർ​ഥി​ക​ളാണെന്നാണ് വിവരം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാണ് ആക്രമണം നടന്നത്. 

വെ​ടി​വെ​യ്പ്പ് ന​ട​ന്ന് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ പൊ​ലീ​സ് സംഭവ സ്ഥലത്ത് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എടുത്തു. എന്നാൽ വെ​ടി​വ​യ്പ്പി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം എന്താണെന്ന് പൊലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​  15 മു​ത​ൽ 20 ത​വ​ണ പ്രതി വെ​ടി​യു​തിർത്തതായാണ് റിപ്പോർട്ട്. പ​രി​ക്കേ​റ്റ എട്ടു​പേ​രി​ൽ ഒ​രു അ​ധ്യാ​പ​ക​നും ഉ​ൾ​പ്പെ​ടു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT