Multiple Injured In Mass Shooting At Food Festival In Seattle screen grab
World

'വെടിയൊച്ച കേട്ടപ്പോള്‍ ആളുകള്‍ ചിന്നിച്ചിതറി ഓടി', അമേരിക്കയില്‍ ഫുഡ്ഫെസ്റ്റിനിടെ വെടിവെപ്പ്; നിരവധിപ്പേര്‍ക്ക് പരിക്ക്- വിഡിയോ

സിയാറ്റില്‍ നടന്ന പ്രശസ്തമായ ഫുഡ്ഫെസ്റ്റിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ സിയാറ്റില്‍ സ്‌പേസ് നീഡില്‍ ഗോപുരത്തിന് അടുത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് വെടിയേറ്റതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയിലാണ്. സിയാറ്റില്‍ നടന്ന പ്രശസ്തമായ ഫുഡ്ഫെസ്റ്റിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അമേരിക്കന്‍ പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ഹാര്‍ബര്‍ വ്യൂ മെഡിക്കല്‍ സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറുകണക്കിന് പ്രാദേശിക ഭക്ഷണശാലകളുടെ സ്റ്റാളുകളും തത്സമയ സംഗീത പരിപാടികളും അണിനിരക്കുന്ന വാര്‍ഷിക ഫുഡ്ഫെസ്റ്റിനിടയിലാണ് വെടിവെപ്പുണ്ടായത്. ആളുകള്‍ തിങ്ങി നിറഞ്ഞ സ്ഥലത്ത് വെടിയൊച്ച കേള്‍ക്കുകയും തുടന്ന് ആളുകള്‍ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ചിതറി ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇവിടെ നിന്ന് ചുരുങ്ങിയത് ഏഴോ എട്ടോ തവണ വെടിയൊച്ച കേട്ടതായും, ആളുകള്‍ ചിതറി ഓടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. നല്ല തിരക്കുണ്ടായിരുന്നുവെന്നും ആളുകള്‍ തിങ്ങിഞെരുങ്ങിയാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നതെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പ്രതികരിച്ചു. 1982 ല്‍ ആരംഭിച്ച ഈ വാര്‍ഷിക ഫുഡ്‌ഫെസ്റ്റ് മൂന്ന് ദിവസങ്ങളിലായാണ് നടക്കാറ്. ഏകദേശം 3,50,000 ആളുകള്‍ ഇതില്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്കുകള്‍.

2 Killed, Multiple Injured In Mass Shooting At Food Festival In Seattle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും

സച്ചിന്റെ ആ റെക്കോർഡ് തകർത്തു; 'ടെസ്റ്റ് ഫിഫ്റ്റി'യിൽ ചരിത്രമെഴുതി ജോ റൂട്ട്!

'പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല'; സിപിഎം വിട്ട് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

ടാറ്റ സണ്‍സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന്‍ കമ്പനി വിപണിയിലേക്ക്?

ജാവോ പെഡ്രോ രക്ഷിച്ചു; സമനില പിടിച്ച് ചെല്‍സി; ആസ്റ്റന്‍ വില്ലയുടെ കഷ്ടകാലം തീരുന്നില്ല!