താന്യാ പര്‍ദാസി, ട്വിറ്റര്‍ 
World

പാരച്യൂട്ട് തുറക്കാന്‍ വൈകി; സ്‌കൈ ഡൈവിങ്ങിനിടെ ടിക് ടോക് താരത്തിന് ദാരുണാന്ത്യം

സ്‌കൈ ഡൈവിങ്ങ് അപകടത്തില്‍ ചികിത്സയിലായിരുന്ന ടിക്‌ടോക് താരവും മോഡലുമായ യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ:  സ്‌കൈ ഡൈവിങ്ങ് അപകടത്തില്‍ ചികിത്സയിലായിരുന്ന ടിക്‌ടോക് താരവും മോഡലുമായ യുവതി മരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിനു ആരാധകരുള്ള താന്യാ പര്‍ദാസി (21) ആണ് മരിച്ചത്. 

കാനഡയിലെ ഒന്റാറിയോയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാന്‍ വൈകിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.പരിശീലനത്തിനുശേഷം ഒറ്റയ്ക്കുള്ള ആദ്യ സ്‌കൈ ഡൈവിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. 

ഡൈവിങ്ങിനിടെ, പ്രധാന പാരച്യൂട്ട് ഉയരം കുറഞ്ഞ പ്രദേശത്തുവച്ച് തുറക്കാനായില്ല. സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പാരച്യൂട്ട് തുറക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമല്ലെന്നും ടൊറന്റോയിലെ സ്‌കൈ ഡൈവ് കമ്യൂണിറ്റി അറിയിച്ചു.

അപകടത്തിനു പിന്നാലെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2017ലെ മിസ് കാനഡ സൗന്ദര്യ മത്സരത്തിലെ അവസാനഘട്ട മത്സരാര്‍ഥിയായിരുന്നു താന്യാ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT