'വാള്‍മാര്‍ട്ടില്‍ ഇടിച്ചിറക്കും'; പൈലറ്റിന്റെ ഭീഷണി, അമേരിക്കന്‍ നഗരത്തില്‍ വട്ടമിട്ട് പറന്ന് വിമാനം

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വിമാനം നഗരത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ ആരംഭിച്ചത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

മോഷ്ടിച്ച വിമാനം വാള്‍മാര്‍ട്ടില്‍ ഇടിച്ചിറക്കുമെന്ന് പൈലറ്റിന്റെ ഭീഷണി. യുഎസിലെ മിസിസിപ്പിയിലെ ടുപെലോ നഗത്തില്‍ വട്ടമിട്ട് പറന്ന വിമാനം ഒടുവില്‍ മറ്റൊരിടത്ത് ഇടിച്ചിറക്കി. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വിമാനം നഗരത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ ആരംഭിച്ചത്. 

വാള്‍മാര്‍ട്ട് കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കും എന്നായിരുന്നു പൈലറ്റിന്റെ ഭീഷണി. ടുപൊലോ വിമാനത്താവളത്തില്‍ നിന്ന് ബീച്ച് ക്രാഫ്റ്റ് കിങ് എയര്‍ 90 എന്ന ഡബിള്‍ എഞ്ചിന്‍ ചെറുവിമാനമാണ് 29കാരനായ പൈലറ്റ് തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രദേശത്ത് നിന്ന് ആളുകളെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. വിമാനം ഇടിച്ചിറക്കിയ ഇയാളെ. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com