Mozambique boat accident reprecentational image
World

മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരുമായി പോയ ബോട്ട് മുങ്ങി, 3 ഇന്ത്യക്കാര്‍ മരിച്ചു; കാണാതായ 5 പേരില്‍ മലയാളിയും

ചരക്ക് കപ്പലിലെ ജീവനക്കാരെ വഹിച്ചുകൊണ്ടിരുന്ന ലോഞ്ച് ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

മാപുട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. കാണാതായവരില്‍ മലയാളിയും ഉള്‍പ്പെടുന്നതായാണ് വിവരം. തുറമുഖത്തിന് സമീപം ക്രൂ ട്രാന്‍സ്ഫര്‍ ഓപ്പറേഷനിനിടെ ചരക്ക് കപ്പലിലെ ജീവനക്കാരെ വഹിച്ചുകൊണ്ടിരുന്ന ലോഞ്ച് ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലെ ജീവനക്കാരാണ് അപടകടത്തില്‍പ്പെട്ടത്. ബോട്ടിലെ ജോലിക്കാരും കപ്പലില്‍ ജോലിക്കു കയറേണ്ടവരും ഉള്‍പ്പെടെ 21 പേരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. 13 പേരെ രക്ഷപ്പെടുത്തി.

കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് കാണാതായ ഇന്ദ്രജിത്ത്. കപ്പലില്‍ ജോലിക്കു കയറുന്നതിനു ബോട്ടില്‍ പോകുമ്പോഴായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടു. കപ്പലില്‍ മേഖലയില്‍ ജോലിക്കാരനായ ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് ഇന്നു മൊസാംബിക്കില്‍ എത്തും. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.

At least three Indian nationals have died, and five others remain missing after a launch boat carrying crew members of a tanker capsized during a crew transfer operation off the coast of Beira port in central Mozambique, according to the Indian High Commission in Mozambique.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT