World

മദ്യലഹരിയില്‍ 41കാരന്‍ കാമുകിയെ കഴുത്തറുത്ത് കൊന്നു; കാലുകള്‍ മുറിച്ചെടുത്ത് പൊരിച്ച് തിന്നു; അറസ്റ്റ്

നാല്‍പ്പത്തിയൊന്നുകാരന്‍ മദ്യലഹരിയില്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പാചകം ചെയ്ത് കഴിച്ചു

സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍: നാല്‍പ്പത്തിയൊന്നുകാരന്‍ മദ്യലഹരിയില്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പാചകം ചെയ്ത് കഴിച്ചു.
യുക്രൈനിലെ ക്രീവിറിഹ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി ഒലക്‌സാന്‍ഡറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാമുകിയായ 50 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി ഇരുവരും വീട്ടിലിരുന്ന് നന്നായി മദ്യപിച്ചിരുന്നു. ഇതിനിടെയാണ് ലഹരി മൂത്ത് ഒലക്‌സാന്‍ഡര്‍ കാമുകിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നത്. ഇതിനുശേഷം കാമുകിയുടെ മൃതദേഹത്തില്‍നിന്ന് കാലുകള്‍ മുറിച്ചുമാറ്റി പാകം ചെയ്ത് കഴിക്കാന്‍ തീരുമാനിച്ചു. കാലുകള്‍ മുറിച്ചെടുത്ത ശേഷം മൃതദേഹം ഒരു ചാക്കിലാക്കി അന്ന് രാത്രി തന്നെ സമീപത്തെ നദിയുടെ സമീപം ഉപേക്ഷിച്ചു.

പിറ്റേദിവസം നദിയില്‍ മീന്‍പിടിക്കാനെത്തിയ ഒരു കുടുംബമാണ് ചാക്കില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടത്. കാലുകള്‍ ഇല്ലാതിരുന്ന മൃതദേഹം പൊലീസെത്തി പരിശോധിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. മണിക്കൂറുകള്‍ക്കകം തന്നെ 50 കാരിയുടെ കാമുകനായ ഒലക്‌സാന്‍ഡറിനെ തിരഞ്ഞ് പൊലീസ് ഇയാളുടെ വീട്ടിലെത്തി.

സ്ത്രീയുടെ കാലുകള്‍ മുറിച്ച് മാംസം പൊരിച്ച് തിന്നുന്ന ഒലക്‌സാന്‍ഡറിനെയാണ് പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാമുകിയെ കൊന്നതും കാലുകള്‍ മുറിച്ചുമാറ്റിയതും താനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. വിശപ്പ് കാരണമാണ് കാലുകള്‍ മുറിച്ച് മാംസം ഭക്ഷിച്ചതെന്നും ഇയാള്‍ പറഞ്ഞു.

കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT