Child marriage എക്‌സ്
World

45 കാരന്റെ മൂന്നാം വിവാഹം 6 വയസുകാരിയുമായി, 9 വയസ് വരെ കാത്തിരിക്കാന്‍ താലിബാന്‍

പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിന് പിന്നാലെയാണ് നാല്‍പത്തിയഞ്ചുകാരന്‍ വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ഥിരം കാഴ്ചയാണ് ശൈശവ വിവാഹം. താലിബാന്‍ ഭരണത്തിലുള്ള ഇവിടെ ഒരു ആറ് വയസുകാരിയെ വിവാഹം കഴിക്കാനുള്ള നാല്‍പത്തിയഞ്ചുകാരന്റെ ശ്രമത്തെ താലിബാന്‍ തടഞ്ഞതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടിക്ക് 9 വയസാകും വരെ കാത്തിരിക്കണമെന്ന് താലിബാന്‍ പറഞ്ഞതായാണ് വാര്‍ത്ത. പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിന് പിന്നാലെയാണ് നാല്‍പത്തിയഞ്ചുകാരന്‍ വിവാഹം ഉറപ്പിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്, അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ താലിബാന്‍ സംഘം വിവാഹം നടത്താന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താന്‍ പറ്റില്ലെന്നുമായിരുന്നു താലിബാന്റെ നിര്‍ദ്ദേശം. പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു കേസ് അഫ്ഗാനിസ്ഥാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2021-ല്‍ രണ്ടാമതും അധികാരത്തിലേറിയ താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങളില്‍ 25 ശതമാനം വര്‍ധനവ് ഉണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Child marriage is a common sight in Afghanistan. The Taliban have reportedly blocked a 45-year-old man's attempt to marry a six-year-old girl in the country, where the group is still in power.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT