ഖനിത്തൊഴിലാളികളും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു  
World

ഇറാനിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 51 മരണം, 20 പേര്‍ക്ക് പരിക്ക്

മീഥെയ്ല്‍ ചോര്‍ച്ചയുണ്ടാതിനെത്തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു.

മീഥെയ്ല്‍ ചോര്‍ച്ചയുണ്ടാതിനെത്തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റു.

ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലെ മീഥെയ്ന്‍ വാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായത്. രാജ്യത്തെ കല്‍ക്കരിയുടെ 76 ശതമാനവും ഇവിടെ നിന്നാണ് നല്‍കുന്നത്. 10 വന്‍കിട കമ്പനികള്‍ വരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഏകദേശം 69 തൊഴിലാളികള്‍ ഉണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 24 പേരെ കാണാനില്ല. ഇറാന്‍ പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT