World

53കാരിയെ 20 തവണ, 32കാരിയെ 5 തവണ ബലാത്സംഗം ചെയ്തു; യുവാവ് കുടുങ്ങി; ചതിയൊരുക്കിയത് സോഷ്യല്‍ മീഡിയ

ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു യുവതികളെ വശീകരിച്ച് അപാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ദുബായ്:  ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് നിരവധി തവണ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ഇയാള്‍ക്കെതിരായ കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണ്. 32 വയസ്സുള്ള നൈജീരിയന്‍ സ്വദേശിയാണ് പ്രതി. കഴിഞ്ഞ മേയ് മാസത്തില്‍ 53 വയസ്സുള്ള സെര്‍ബിയന്‍ സ്ത്രീയെ 20 തവണ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഇയാളെ ഒരു വര്‍ഷം തടവിനും നാടുകടത്താനും ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം 33 വയസ്സുള്ള ഉക്രയിന്‍ സ്വദേശിയായ യുവതിയെ അഞ്ചു തവണ പീഡിപ്പിച്ചെന്ന കേസ്.

ജനുവരിയില്‍ ഒരാഴ്ചയ്ക്കിടെയാണ് പ്രതി രണ്ടു കുറ്റകൃത്യങ്ങളും ചെയ്തത് എന്നാണ് കോടതി രേഖകള്‍. ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു യുവതികളെ വശീകരിച്ച് അപാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്നത്. ഒരു കഫേയില്‍ വച്ച് കാണാമെന്നായിരുന്നു പ്രതി പറഞ്ഞത്, പിന്നീട് അത് അയാളുടെ അപാര്‍ട്ട്‌മെന്റിലേക്ക് ആക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.

'ഞാന്‍ അയാളെ കണ്ടത് സമൂഹമാധ്യമം വഴിയാണ്. പരസ്പരം കാണാമെന്ന് പറഞ്ഞുതും അയാളാണ്. ഒരു ടാക്‌സില്‍ വന്ന് അയാള്‍ എന്നെ അല്‍ ബര്‍ഷയിലെ അപാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു'– ഇരയായ യുവതി പറഞ്ഞു. അവിടെ തന്നെ വേറെ ആരും ഉണ്ടായിരുന്നില്ല. സഹായത്തിനുവേണ്ടി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 

ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ അയാള്‍ പാട്ട് ഉറക്കെ വച്ചു. എന്റെ കരച്ചില്‍ പുറത്തേക്ക് കേട്ടില്ല. അവിടെ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അഞ്ചു തവണ അയാള്‍ പീഡിപ്പിച്ചു. അതിനു ശേഷമാണ് ഫ്‌ലാറ്റ് വിട്ട്‌പോകാന്‍ അനുവദിച്ചത്. തുടര്‍ന്ന് യുവതി നേരെ അല്‍ ബര്‍ഷ പൊലീസ് സ്‌റ്റേഷനിലേക്ക് പോവുകയും പരാതി നല്‍കുകയും ചെയ്തുവെന്നാണ് കോടതി രേഖകള്‍.

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 'പ്രതിയായ വ്യക്തി തന്നെയാണ് രണ്ടു പീഡനങ്ങളും നടത്തിയത് എന്നാണ് ഞങ്ങളുടെ വിശ്വാസം. രണ്ടു സംഭവങ്ങളും തമ്മില്‍ വളരെ സാമ്യമുണ്ട്'– പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു. പ്രതി കുറ്റം നിഷേധിച്ചു. അസുഖമുള്ള വ്യക്തിയാണെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. 'ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. ഏത് സിറിഞ്ചിനെ പറ്റിയാണ് അവര്‍ പറയുന്നത്' കോടതി മുറിയില്‍ പ്രതി ചോദിച്ചു. കേസില്‍ നവംബര്‍ മൂന്നിന് വീണ്ടും വാദം കേള്‍ക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി