പ്രതീകാത്മക ചിത്രം 
World

സ്യൂട്ട് കെയ്സിൽ എട്ടുകിലോ​ഗ്രാം മയക്കുമരുന്ന്; വിമാനത്താവളത്തിൽ 70കാരി പിടിയിൽ 

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ 70 വയസുകാരിയില്‍ നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ 70 വയസുകാരിയില്‍ നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്‍ക്കിടെയാണ് ഇവര്‍ ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവിടെ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയില്‍ വയോധിക പിടിയിലാവുകയായിരുന്നു.

സ്യൂട്ട് കെയ്‍സില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.3 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താണ് കൊണ്ടുവന്നത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ഭദ്രമായി പായ്‍ക്ക് ചെയ്‍തായിരുന്നു ഇത് ലഗേജില്‍ വെച്ചിരുന്നത്. ഒരു ഏഷ്യന്‍ രാജ്യത്തേക്കായിരുന്നു ഇവരുടെ യാത്ര. 

ഇടയ്‍ക്ക് ദുബൈയില്‍ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍ തന്റെ ലഗേജ് താമസ സ്ഥലത്ത് എത്തിക്കാനായി വിമാന കമ്പനി അധികൃതരോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കേസ് പിന്നീട് ദുബൈ പൊലീസിന് കൈമാറി.

 ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍