ഉരുള്‍പൊട്ടലില്‍ 63 യാത്രക്കാരുമായി രണ്ടു ബസുകള്‍ കാണാതായി എഎൻഐ
World

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ 63 യാത്രക്കാരുമായി രണ്ടു ബസുകള്‍ കാണാതായി, തിരച്ചില്‍

മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഠു: നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം.

രണ്ടു ബസുകളിലുമായി ഡ്രൈവര്‍മാര്‍ സഹിതം 63 പേരാണുണ്ടായിരുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മേഖലയില്‍ തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിബന്ധമാകുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ ദുഃഖം രേഖപ്പെടുത്തി. അഞ്ചുഡസന്‍ യാത്രക്കാരുമായി ബസ് കാണാതാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രചണ്ഡ എക്‌സില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു