ലബനന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന ഇസ്രയേല്‍ സൈന്യം/എഎഫ്പി 
World

ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു; പത്തുപേര്‍ എത്യോപ്യന്‍ നഗരത്തില്‍

ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍, ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടെല്‍ അവീവ്: ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍, ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു. പത്ത് ജീവനക്കാരെ എത്യോപ്യന്‍ നഗരമായ അഡിസ് അബാബയിലെത്തിച്ചു. ഇവരെ ഇവിടെനിന്ന് ഇന്ത്യയിലെത്തിക്കും. 

കഴിഞ്ഞദിവസം റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയാണ് എതോപ്യയിലേക്ക് മാറ്റിയത്.  ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും തിരിച്ചും പറക്കേണ്ടിയിരുന്നു വിമാനങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. 

ഇതോടെയാണ്, ജീവനക്കാര്‍ ടെല്‍ അവീവില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇവരെ, ഇസ്രയേല്‍ സൈന്യത്തിന്റെ സഹായത്തോടെ എതോപ്യയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 14 വരെയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി