പ്രതീകാത്മക ചിത്രം 
World

ജെറ്റ് സ്‌കീയിങ്ങിനിടെ ദിശ തെറ്റി; അതിര്‍ത്തി ലംഘിച്ച വിനോദസഞ്ചാരികളെ വെടിവെച്ചു കൊന്ന് അള്‍ജീരിയന്‍ സേന

മൊറോക്കോയുടെ വടക്കുകിഴക്കന്‍ മുനമ്പിലെ സയ്ദിയ ബീച്ചില്‍ ജെറ്റ് സ്‌കീയിങ് നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജെറ്റ് സ്‌കീയിങ്ങിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവെച്ചു കൊന്നു. മൊറോക്കോ-ഫ്രഞ്ച് പൗരന്മാരായ ബിലാല്‍ കിസ്സി, അബ്ദെലാലി മെര്‍ക്കൂവര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

നാല് പേരടങ്ങുന്ന സംഘമായിരുന്നു മൊറോക്കോയുടെ വടക്കുകിഴക്കന്‍ മുനമ്പിലെ സയ്ദിയ ബീച്ചില്‍ ജെറ്റ് സ്‌കീയിങ് നടത്തിയത്. ഇതിനിടെ സംഘത്തിന് ദിശ തെറ്റി. അതിര്‍ത്തി കടന്ന സംഘത്തിന് നേരെ തീരസംരക്ഷണ സേന വെടിയുതിര്‍ക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്മായില്‍ സ്‌നാബെ എന്ന മൊറോക്കോ -ഫ്രഞ്ച് പൗരനെ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ബിലാല്‍ കിസ്സിയുടെ സഹോദരന്‍ മുഹമ്മദ് കിസ്സി രക്ഷപ്പെട്ടു. സംഘത്തിന് നേരെ തീരസംക്ഷണ സേന അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായി മുഹമ്മദ് വെളിപ്പെടുത്തി. അറസ്റ്റിലായ സ്മായിലിനും വെടിയേറ്റതായി മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ജെറ്റ് സ്‌കീയിങ്ങിനിടെ ദിശ തെറ്റി. യാത്രക്കിടെ ഇന്ധനം തീര്‍ന്നതും പ്രതിന്ധിയായി. കൂട്ടംതെറ്റി പോയവരെയാണ് അള്‍ജീരിയന്‍ സേന വെടിവെച്ചത്. കടലില്‍ ദിശ കിട്ടാതെ അലഞ്ഞ മുഹമ്മദിനെ മൊറോക്കോ നാവിക സേനയാണ് രക്ഷപ്പെടുത്തിയത്. പടിഞ്ഞാറവ് സഹാറയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. 1994 മുതല്‍ ഇരുരാജ്യങ്ങളും അതിര്‍ത്തി അടച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT