വീഡിയോ സ്‌ക്രീന്‍ഷോട്ട്, കൊല്ലപ്പെട്ട താകിയ യാംഗ് 
World

കറുത്ത വർ​ഗക്കാരിയായ ​ഗർഭിണിയെ വെടിവെച്ചു കൊന്ന് അമേരിക്കൻ പൊലീസ്; ദൃശ്യങ്ങൾ പുറത്ത് 

അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ ഗ​ർ​ഭി​ണി​യെ പൊ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തിന്റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

Author : സമകാലിക മലയാളം ഡെസ്ക്


അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ ഗ​ർ​ഭി​ണി​യെ പൊ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തിന്റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​ഗ​സ്റ്റ് 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ബ്ലെ​ൻ​ഡ​ൻ ടൗ​ൺ​ഷി​പ്പ് പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെന്റാണ് പു​റ​ത്തു​വി​ട്ട​ത്. താ​കി​യ യം​ഗ്(21) എന്ന യുവതിയാണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ക​ട​യു​ട​മ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ പൊ​ലീ​സി​നെ​യും വി​ളി​ച്ചു​വ​രു​ത്തി. ഇ​വി​ടെ​യെ​ത്തി​യ പൊ​ലീ​സ് കാ​റി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം നി​ര​സി​ച്ച യു​വ​തി വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ പൊലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​ക്ക് വെ​ടി​യേ​റ്റ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ക​ട​യി​ൽ ഇ​ടി​ച്ചു​നി​ന്നു. ഉ​ട​ൻ​ത​ന്നെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട താ​കി​യ യം​ഗ്. അ​തേ​സ​മ​യം, യു​വ​തി​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളും അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു.ഇ​വ​ർ​ക്കെ​തി​രെ ഒ​ഹാ​യോ ബ്യൂ​റോ ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരിക്കയാണ്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെ പഠനം ഹൈബ്രിഡ് മോഡിലേക്ക്

ഇത്തവണയും ആഘോഷം സൈനികര്‍ക്കൊപ്പം; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

പോളണ്ടിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്- Video

ഐഒഎ തെരഞ്ഞെടുപ്പ്: വനിതാ വിഭാഗത്തില്‍ കടുത്ത പോരാട്ടം; പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും മത്സരരംഗത്ത്