കോവിഡിന് ശേഷം മറ്റൊരു മാഹാമാരി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍  ഫയല്‍ ചിത്രം
World

കോവിഡിന് ശേഷം മറ്റൊരു മഹാമാരി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

രോഗനിര്‍ണയ പരിശോധനകള്‍, വാക്സിനുകള്‍, ചികിത്സകള്‍ എന്നിങ്ങനെയുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും പാട്രിക് വാലന്‍സ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡിന് ശേഷം മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. മഹാമാരിക്കായുള്ള മുന്നൊരുക്കങ്ങള്‍ക്ക് ബ്രീട്ടിഷ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ഇതുവരെ അധികൃതരുടെ ഭാഗത്ത്‌നിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ പാട്രിക് വാലന്‍സ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാമാരി ഭീഷണികള്‍ അതിവേഗം കണ്ടെത്തുന്നതിന് യുകെ സര്‍ക്കാര്‍ മികച്ച നിരീക്ഷണ സംവിധനങ്ങള്‍ നടപ്പിലാക്കണമെന്നും പൊയിസിലെ ഹേ ഫെസ്റ്റിവലില്‍ സംസാരിക്കവെ പാട്രിക് വാലന്‍സ് പറഞ്ഞു. രോഗനിര്‍ണയ പരിശോധനകള്‍, വാക്സിനുകള്‍, ചികിത്സകള്‍ എന്നിങ്ങനെയുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 പാന്‍ഡെമിക് സമയത്ത് കടുത്ത നടപടികള്‍ തടയുന്നതിനുള്ള ചില നടപടികളും അദ്ദേഹം ശുപാര്‍ശ ചെയ്തു. അത്തരം നടപടികള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉന്നത ശാസ്ത്രജ്ഞന്‍ വിശ്വസിക്കുന്നു, എന്നിരുന്നാലും, ഇതിന് ചില ഏകോപനം ആവശ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകും'' വാലന്‍സ് വ്യക്തമാക്കി. 2021 ലെ പകര്‍ച്ചവ്യാധി തയ്യാറെടുപ്പുകളെക്കുറിച്ചുള്ള തന്റെ നിര്‍ദേശങ്ങള്‍

2023 എത്തിയപ്പോഴേക്കാം ജി7 നേതാക്കള്‍ മറന്നു. ഒരിക്കലും ഇത്തരം കാര്യങ്ങളെ തള്ളിക്കളയരുതെന്നും വാലന്‍സ് കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയുടെ പാന്‍ഡെമിക് കരാറിനെക്കുറിച്ചും പാട്രിക് പരാമര്‍ശിച്ചു. 'ശുഭകരമായ ചുവട്' എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇതിനെ വിശേഷിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT