ലോകാരോഗ്യ സംഘടന ഫയല്‍ ചിത്രം
World

അമേരിക്കയ്ക്ക് പിന്നാലെ അര്‍ജന്റീനയും; ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍വലിക്കുമെന്ന് പ്രഖ്യാപനം

അമേരിക്കയ്ക്ക് പിന്നാലെ അര്‍ജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിന്‍വലിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: അമേരിക്കയ്ക്ക് പിന്നാലെ അര്‍ജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിന്‍വലിക്കുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് രാജ്യത്തിന്റെ അംഗത്വം പിന്‍വലിക്കാന്‍ അര്‍ജന്റീനന്‍ പ്രസിഡന്റ് ഉത്തരവിട്ടതായി പ്രസിഡന്റിന്റെ വക്താവ് ബുധനാഴ്ച അറിയിച്ചു.

ജനുവരി 21 ന് അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കാനുള്ള പ്രക്രിയ ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് സമാനമാണ് പ്രസിഡന്റ് ജാവിയര്‍ മിലെയുടെ നടപടി. മറ്റൊരു അംഗ രാജ്യം കൂടി വിട്ടുപോകുന്നത് ലോകാരോഗ്യ സംഘടനയുടെ ആഗോള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നിരുന്നാലും 2024-2025ലെ ലോകാരോഗ്യസംഘടനയുടെ 690 കോടി ഡോളറിന്റെ ബജറ്റിനായി അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ചത് ഏകദേശം 80 ലക്ഷം ഡോളര്‍ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് കാലത്തെ ആരോഗ്യമേഖലയിലെ ഇടപെടലുകളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന വിട്ടുപോകാനുള്ള തീരുമാനമെന്ന് പ്രസിഡന്റിന്റെ വക്താവ് മാനുവല്‍ അഡോര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്കാലത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിന് കാരണമായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു അന്താരാഷ്ട്ര സംഘടനയെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ അര്‍ജന്റീന അനുവദിക്കില്ല. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് അധികാരമില്ലെന്നും മാനുവല്‍ അഡോര്‍ണി പറഞ്ഞു. അര്‍ജന്റീനയുടെ പ്രഖ്യാപനം പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

മിലെയുടെ തീരുമാനം എപ്പോള്‍ നടപ്പിലാക്കുമെന്ന് അഡോര്‍ണി പറഞ്ഞില്ല. ചില രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാധീനം കാരണം ലോകാരോഗ്യ സംഘടനയ്ക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT