assassination of Trump ally Charlie Kirk  
World

കിര്‍ക്ക് വധം: അക്രമിയെ കണ്ടെത്താനായില്ല, പ്രതിയെന്ന് കരുതുന്ന യുവാവിന്റെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ, തോക്ക് കണ്ടെടുത്തു

മരണാനന്തര ബഹുമതിയായി കിര്‍ക്കിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായി ചാര്‍ലി കിര്‍ക്കിനെ വകവരുത്തിയ അക്രമിക്കായുള്ള അന്വേഷണം തുടരുന്നു. അക്രമിയുടേതെന്ന് കരുതുന്ന ഫോട്ടോ എഫ്ബിഐ പുറത്തുവിട്ടു. തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ച യുവാവിന്റെ ഫോട്ടോയാണ് എഫ്ബിഐ പുറത്തുവിട്ടത്. സംഭവത്തിന് ശേഷം ക്യാംപസില്‍ നിന്ന് അക്രമി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും എഫ്ബിഐ പുറത്തിവിട്ടു. എഫ്ബിഐ ഡയറക്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ ചാടിയിറങ്ങി ക്യാംപസിന്റെ ആളൊഴിഞ്ഞ സ്ഥലത്ത് കൂടി കടന്നു പോകുന്ന ആക്രമിയുടെ ദൃശ്യം പങ്കുവച്ചത്. പൊതുജനങ്ങളില്‍ നിന്നും എഫ്ബിഐ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് എഫ്ബിഐ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യുഎസ് കണ്ട ഏറ്റവും വലിയ തെരച്ചിലിനാണ് കിര്‍ക്കിന്റെ കൊലയാളിക്ക് വേണ്ടി നടക്കുന്നത്. കിര്‍ക്കിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ കിര്‍ക്ക് സംസാരിച്ചിരുന്ന വേദിക്ക് സമീപത്തുള്ള കെട്ടിടത്തില്‍ നിന്നുമാണ് അക്രമി വെടിയുതിര്‍ത്തത് എന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിയുതിര്‍ത്ത ശേഷം ഇവിടെ നിന്നും സമീപത്തെ കെട്ടിടം വഴി അക്രമി രക്ഷപ്പെട്ടിരിക്കാം എന്നാണ് വിലയിരുത്തല്‍. ആക്രമണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച തന്നെ രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കും വെടിവയ്പ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാല്‍ വിട്ടയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, മരണാനന്തര ബഹുമതിയായി കിര്‍ക്കിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ ഒരു സാധാരണക്കാരന് നല്‍കുന്ന ഏറ്റവും ഉന്നതമായ പുരസ്‌കാരമാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം.

യുഎസില്‍ വളരുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് കിര്‍ക്ക് വധമെന്നാണ് വിലയിരുത്തല്‍. തീവ്ര ഇടതുപക്ഷമാണ് കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചത്. ലിബറല്‍ ചിന്താഗതിക്കാരാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. രാജ്യത്തിനെതിരെയുള്ള ഈ തീവ്രവാദം അവസാനിപ്പിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

FBI released two photos of a person who assassinated Charlie Kirk. The photos show a person wearing a hat, sunglasses and a long-sleeve black shirt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT