ഇറ്റലിയില്‍ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പലുകൾ അപകടത്തിൽപെട്ടു എക്സ്
World

ഇറ്റലിയില്‍ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, 64 പേരെ കാണാതായി

ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത കപ്പലുകൾ അപകടത്തിൽ പെട്ട് 11 പേർ മരിച്ചു. 64 ആളുകളെ കാണാതായതായും റിപ്പോർട്ട്. കുടിയേറ്റക്കാർ യാത്രചെയ്‌തിരുന്ന കപ്പലുകളാണ് അപകടത്തിൽപെട്ടത്.

ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ആദ്യത്തെ അപകടം. അപകടത്തിൽപെട്ട നദിർ എന്ന കപ്പലിൽ നിന്ന് 10 മൃതദേ​ഹങ്ങൾ കണ്ടെടുത്തതായി രക്ഷിച്ചതായി ജർമൻ രക്ഷാപ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചു. തുനീസിയയിൽ നിന്ന് പുറപ്പെട്ടു എന്ന് കരുതുന്ന കപ്പലിൽ നിന്ന് 51 പേരെ രക്ഷപ്പെടുത്തി. സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ​ഗാർഡിന് കൈമാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇറ്റലിയിലെ കാലാബ്രിയ തീരത്തു നിന്ന് 100 മൈൽ അകലെ അതേദിവസം തന്നെ ഉണ്ടായ അപകടത്തിൽ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ ചരക്കുകപ്പൽ രക്ഷിച്ചു തുറമുഖത്തെത്തിച്ചു. ഇവരിൽ ഒരു സ്ത്രീ പിന്നീട് മരിച്ചു തുർക്കിയിൽ നിന്ന് പുറപ്പെട്ട കപ്പലാണിതെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT