Ayatollah Ali Khamenei was killed by Israel's Blue Sparrow missile 
World

ബഹിരാകാശം തൊട്ട് മടങ്ങിയ 'നീലക്കുരുവി'; ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പ്രയോഗിച്ചത് ബ്ലൂ സ്പാരോ മിസൈല്‍

ഇറാന് എതിരെ യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണം ആരംഭിച്ച ദിവസം തന്നെ ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ ഉപയോഗിച്ചത് അത്യാധുനിക ബ്ലു സ്പാരോ മിസൈല്‍ എന്ന് റിപ്പോര്‍ട്ട്. ലോഞ്ച് പാഡില്‍ നിന്നും ബഹിരാകാശത്തിന് സമീപം വരെ സഞ്ചരിച്ച് അതിവേഗം തിരിച്ചിറങ്ങി ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്നതാണ് ബ്ലൂ സ്പാരോ മിസൈലുകള്‍.

ഇറാന് എതിരെ യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണം ആരംഭിച്ച ദിവസം തന്നെ ആയത്തുല്ല അലി ഖമേനി വധിക്കപ്പെട്ടത്. വര്‍ഷങ്ങളായി നീണ്ട നിരീക്ഷണങ്ങളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു ഓപറേഷന്‍. കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിന്നാണ് അക്രമണത്തിന് ഉപയോഹിച്ചത് ബ്ലൂ സ്പാരോ ആണെന്ന നിഗമനങ്ങള്‍ പുറത്തുവരുന്നത്. മിസൈലിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ഇറാഖില്‍ നിന്നും, ടെഹ്റാനിലേക്കുള്ള അതിന്റെ സഞ്ചാര പാതകളില്‍ നിന്നും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

മിസൈലിന്റെ അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ഇറാഖില്‍ നിന്നാണ് കണ്ടെത്തിയത്. ചാരനിറത്തില്‍ നീണ്ടവര്‍ത്തുളമായ ഭാഗങ്ങളാണ് കണ്ടുകിട്ടിയത്. മരുഭൂമിയില്‍ ചിതറിത്തെറിച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ദ്ധ-ബാലിസ്റ്റിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ബ്ലൂ സ്പാരോ മിസൈലുകള്‍. ഭൂമിയുടെ അന്തരീക്ഷത്തിന് മുകളില്‍ ഉയര്‍ന്ന് ലക്ഷ്യത്തിലേക്ക് കുത്തനെ പതിക്കുന്നതാണ് രീതി. ഏകദേശം 6.5 മീറ്റര്‍ നീളവും 1.9 ടണ്‍ ഭാരവുമുള്ള ഈ മിസൈലിന് ഏകദേശം 1,240 മൈല്‍ (2,000 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ കഴിയും. മക്‌ഡൊണല്‍ ഡഗ്ലസ് എഫ്-15 ഈഗിള്‍ പോലുള്ള യുദ്ധവിമാനങ്ങളില്‍ നിന്നും ഇവ വിക്ഷേപിക്കാന്‍ സാധിക്കും.

വിക്ഷേപണത്തിനുശേഷം, ഒരു ബൂസ്റ്റര്‍ റോക്കറ്റ് മിസൈലിനെ ബഹിരാകാശത്തിന്റെ അരികിലേക്ക് എത്തിക്കും. പിന്നീട് ഉയര്‍ന്ന വേഗതയില്‍ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുകയും ലക്ഷ്യത്തിലേക്ക് ഇടിച്ചിറങ്ങുകയുമാണ് പതിവ്. മിസൈലിന്റെ സഞ്ചാര പാത കുത്തനെ ആണെന്നതിനാല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രതിരോധിക്കുന്നതില്‍ പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്നു.

ബ്ലാക്ക് സ്പാരോ, സില്‍വര്‍ സ്പാരോ തുടങ്ങിയ മിസൈലുകളുടെ തുടര്‍ച്ചയാണ് ബ്ലൂ സ്പാരോ. 1991 ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തില്‍ ബ്ലാക് സ്പാരോയും സില്‍വര്‍ സ്പാരോയും ഉപയോഗിച്ചിരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ സ്‌കഡ് മിസൈലുകളെ അനുകരിക്കുന്ന വിധത്തിലാണ് ഈ മിസൈലുകള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

Ayatollah Ali Khamenei was killed by Israel's Blue Sparrow missile. The Blue Sparrow missile follows a quasi-ballistic trajectory, meaning it climbs high above the Earth's atmosphere before descending steeply toward its target.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഭയം; എല്ലാമറിയാമെന്ന കരുതുന്നവര്‍ വിഡ്ഡികള്‍'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 63 lottery result

ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്

മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബറെ കണ്ടെത്തി; ദില്‍ഷാദ് മേഘാലയയില്‍ ആശുപത്രിയില്‍

'ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ തെറ്റിപ്പോയി'; സദസ്സിനെ ചിരിപ്പിച്ച് ചെന്നിത്തല, ആദ്യ വിജിലൻസ് കമാൻഡോ ആയി നിവിൻ പോളി