Muhammad Yunus   എഎന്‍ഐ
World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; അടുത്ത വര്‍ഷം ഏപ്രിലില്‍ നടത്തുമെന്ന് മുഹമ്മദ് യൂനുസ്

വിശദമായ രൂപരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുമെന്ന് മുഹമ്മദ് യൂനുസ്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ ദേശീയ തെരഞ്ഞെടുപ്പ് നടക്കുമെന്ന് രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്(Muhammad Yunus). കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. വിശദമായ രൂപരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു.

ഈ വര്‍ഷം ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രംഗത്തെത്തിയിരുന്നു. സൈന്യവുമായി യൂനുസിന്റെ ബന്ധവും മോശമാകുന്നതായാണു സൂചന. ഡിസംബറില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന് സേനാ മേധാവി ജനറല്‍ വഖാറുസ്സമാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

ഇടക്കാല സര്‍ക്കാര്‍ മേധാവി സ്ഥാനത്തുനിന്നു യൂനുസ് രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതു പിന്നീട് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ താഴെ വീണത്. തുടര്‍ന്ന് ഇവര്‍ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഇതിനു ശേഷമാണ് നൊബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റെടുത്തത്. ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമര്‍ശകനായിരുന്നു യൂനുസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT