ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ 
World

ഇന്ത്യയിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ച് ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുള്ള വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ബംഗ്ലാദേശ്. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റേതാണ് നടപടി. കോണ്‍സുലര്‍, വിസാ സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ (ഐവിഎസി) പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം.

ചിറ്റഗോങ് നഗരത്തിലെ ഖുല്‍ഷി മേഖലയില്‍ എഎച്ച്സിഐക്ക് സമീപം നടന്ന പ്രതിഷേധങ്ങളായിരുന്നു ഇന്ത്യയുടെ നീക്കത്തിന് പിന്നില്‍. സാഹചര്യം വിലയിരുത്തുന്നതുവരെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഐവിഎസി പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശന്റെ ഭാഗത്തു നിന്നുള്ള നീക്കം. 'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു', ഹൈക്കമീഷന്‍ ഓഫീസിന് പുറത്ത് പതിച്ച നോട്ടീസില്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി പ്രതിനിധി ഷരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടത് ഇരുരാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. ധാക്കയിലെ ബിജോയ്നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അജ്ഞാതര്‍ ഷരീഫ് ഉസ്മാന്‍ ഹാദിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തത്. 2026ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതിനിടയിലായിരുന്നു സംഭവം.

Bangladesh has suspended consular and visa services in New Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ; സര്‍വകാല റെക്കോര്‍ഡ്

നിങ്ങൾ ശ്രദ്ധിച്ചോ? ഈ ക്രിസ്മസിനൊരു പ്രത്യേകതയുണ്ട്

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല, വാജ്പേയ് ദിനം ആചരിക്കാന്‍ നിര്‍ദേശം

മിക്‌സിയിലെ ബ്ലേഡിന്റെ മൂര്‍ച്ച കുറഞ്ഞോ? ഇനി വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടാം

മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

SCROLL FOR NEXT