Muhammad Motaleb Sikdar 
World

ബംഗ്ലാദേശില്‍ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് കൂടി തലയ്ക്ക് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍

തെക്കു പടിഞ്ഞാറന്‍ ഖുല്‍ന പട്ടണത്തിലെ വീട്ടില്‍ വെച്ച് 12.15 ഓടെയാണ് വെടിയേറ്റത്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് കൂടി തലയ്ക്ക് വെടിയേറ്റു. 2004ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ രണ്ടാമത്തെ നേതാവായ മുഹമ്മദ് മൊട്ടാലിബ് ഷിക്ദറിന് നേരെ തിങ്കളാഴ്ചയാണ് അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. തെക്കു പടിഞ്ഞാറന്‍ ഖുല്‍ന പട്ടണത്തിലെ വീട്ടില്‍ വെച്ച് 12.15 ഓടെയാണ് വെടിയേറ്റത്.

എന്‍സിപി (നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി) യുടെ ഖുല്‍ന ഡിവിഷന്‍ തലവനും വര്‍ക്കേഴ്‌സ് ഫ്രണ്ട് കോര്‍ഡിനേറ്ററുമാണ് 42 കാരനായ മൊട്ടാലിബ് ഷിക്ദര്‍. ഗുരുതരമായി പരിക്കേറ്റ ഷിക്ദര്‍ ഖുല്‍ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പാണ് വിദ്യാര്‍ത്ഥി നേതാവായ ഷെരീഫ് ഉസ്മാന്‍ ഖാദി വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

ഷിക്ദറിന്റെ തലയുടെ വലതുവശത്താണ് വെടിയേറ്റത്. അമിതമായി രക്തം വാര്‍ന്ന നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് കലേര്‍ കാന്ത ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖുല്‍നയില്‍ നടക്കാനിരിക്കുന്ന ഡിവിഷണല്‍ ലേബര്‍ റാലിയുടെ തയ്യാറെടുപ്പുകളിലായിരുന്നു ഷിക്ദറെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിനെ പുറത്താക്കിയതിലേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രധാന നേതാവായ ഉസ്മാന്‍ ഹാദിയെ ഡിസംബര്‍ 12 ന് മധ്യ ധാക്കയിലെ ബിജോയ്നഗര്‍ പ്രദേശത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ തലയ്ക്ക് വെടിവച്ചത്. 32 കാരനായ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്.

Another student leader was shot in the head in Bangladesh, where protests have erupted again. Unknown gunmen opened fire on Muhammad Motalib Sikdar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല'; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

മദർ തെരേസ സ്‌കോളർഷിപ്പ്: നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 15000 രൂപ        

'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ല'; സി കെ ജാനുവിന് നീല്‍ സലാം പറഞ്ഞ് അനുരാജ്

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; 14 വയസുകാരന് ദാരുണാന്ത്യം

ഭക്ഷണത്തോടുള്ള ഇഷ്ടം ഒഴിവാക്കാനാകില്ല, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി റാണ ദ​ഗ്​ഗുബട്ടി

SCROLL FOR NEXT