hijab 
World

Fact Check|ഇറാനില്‍ ഹിജാബ് നിയമം നിര്‍ത്തലാക്കിയോ? വസ്തുതയെന്ത്?

സമകാലിക മലയാളം ഡെസ്ക്

റാനില്‍ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കണമെന്ന നിയമം നിര്‍ത്തലാക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം. 'ഇറാനില്‍ സ്ത്രീകള്‍ക്കായുള്ള നിര്‍ബന്ധിത ഹിജാബ് നിയമം നിര്‍ത്തലാക്കി, ഹിജാബ് നിയമം ഇനി നടപ്പാക്കാന്‍ അധികാരമില്ല' 2025 ഒക്ടോബര്‍ 9 ന് വെയ്ബോയില്‍ ചൈനീസ് ഭാഷയില്‍ എഴുതിയ അടിക്കുറിപ്പോടെയാണ് പോസ്റ്റ് പുറത്തുവന്നത്.

'ഹിജാബ് നിയമം ഇനി നിര്‍ബന്ധമല്ലെന്ന് ഇറാന്റെ എക്‌സ്‌പെഡിയന്‍സി ഡിസ്സേണ്‍മെന്റ് കൗണ്‍സില്‍ അംഗം മുഹമ്മദ്-റേസ ബഹോനാര്‍ പറഞ്ഞതായി ഇറാനിയന്‍ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ സദാചാര പൊലീസിന് അവകാശമില്ല' എന്നുമാണ് പോസ്റ്റിനൊപ്പമുള്ള വീഡിയോയില്‍ പറയുന്നത്.

ഹിജാബ് ധരിച്ചതും ധരിക്കാത്തതുമായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ കാണിക്കുന്ന വിഡിയോയില്‍ ഒരു സ്ത്രീ തന്റെ ശിരോവസ്ത്രം മാറ്റി മാന്‍ഡാരിന്‍ ഭാഷയില്‍ സംസാരിക്കുന്നു. ഇറാനിയന്‍ സ്ത്രീകള്‍ ഹിജാബ് അഴിച്ച് പരസ്യമായി മുഖം കാണിക്കുന്നതും വിഡിയോയില്‍ കാണാം.

എന്നാല്‍ ഇറാനിയന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലുള്ള തെറ്റായ അവകാശവാദമാണ്. ഇറാനിലെ സ്ത്രീകള്‍ രാജ്യത്തെ ഹിജാബ് നിയമത്തിനെതിരെ പോരാടുന്നുണ്ടെങ്കിലും, സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിയമം ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ടെന്നാണ് ബന്ധപ്പെട്ട ഗ്രൂപ്പുകളും സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നത്.

പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാനിലെ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ ബഹാര്‍ ഘണ്ഡേഹാരി രംഗത്തുവന്നു. ഇറാനിയന്‍ പീനല്‍ കോഡ് ഇപ്പോഴും ഹിജാബ് ധരിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'നിര്‍ബന്ധിത ഹിജാബ് നിയമപരമായി നിര്‍ത്തലാക്കപ്പെട്ടിട്ടില്ല. അത് രാജ്യത്തിന്റെ നിയമമായി തുടരുന്നു. നിയമം നടപ്പാക്കുന്നതിന്റെ നില മാത്രമാണ് മാറിയിരിക്കുന്നത്, ഇറാനിലെ നഗരത്തെയും പ്രവിശ്യയെയും ആശ്രയിച്ച് അത് വ്യത്യാസപ്പെടുന്നു.' ഒക്ടോബര്‍ 11 ന് ഇമെയിലില്‍ എഎഫ്പിയോട് പറഞ്ഞു.

Baseless posts claiming Iran abolished hijab rule spread online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT