വിഡിയോ സ്ക്രീൻഷോട്ട് 
World

മത്സരത്തിനിടെ 'കാളത്തല'  കുട്ടിയെ തട്ടിയിട്ടു; വീണിട്ടും എഴുന്നേറ്റ് ഓടി കൊച്ചുമിടുക്കൻ, വിഡിയോ 

സംഘാടകരിൽ ചിലർ എത്തി കുട്ടിയെ എടുത്തുയർത്തി. ഇതിനുശേഷവും കുട്ടി ഓട്ടം തുടർന്നു

സമകാലിക മലയാളം ഡെസ്ക്

മേരിക്കയിൽ നടന്ന ഒരു ബേസ്ബോൾ ടൂർണമെന്റിൽ അരങ്ങേറിയ ഓട്ടമത്സരത്തിനിടെ കാളത്തല വച്ച മാസ്കോട്ട് കുട്ടിയെ ഇടിച്ചിട്ടു. നെബ്രാസ്കയിലെ ഒമാഹയിൽ നടക്കുന്ന വാർഷിക ബേസ്ബോൾ ടൂർണമെന്റായ എൻസിഎഎ മെൻസ് കോളജ് വേൾഡ് സീരീസിലെ ഓട്ടമത്സരത്തിനിടെയാണ് കൂട്ടിയിടി നടന്നത്. 

​ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ബേസ്ബോൾ വജ്രത്തിന്റെ അരികിലൂടെ പല മാസ്കോട്ടുകളെയും പിന്നിലാക്കി കുട്ടികൾ ഓടിമുന്നേറുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. ഇതിനിടെ തന്നെ കടന്നുപോകാൻ ശ്രമിച്ച മാസ്കോട്ടിനെ പിന്നിലാക്കാൻ കുട്ടി തന്നാൽ കഴിയാവുന്നവിധം ശ്രമിച്ചെങ്കിലും കൂട്ടിയിടിച്ച് നിലത്തുവീഴുകയായിരുന്നു. നെബ്രാസ്‌ക ഒമാഹ മാവെറിക്‌സ് സർവകലാശാലയുടെ റെഡ് ബുൾ മാസ്കോട്ട് ഓട്ടം തുടരുകയായിരുന്നു. പിന്നാലെ വന്ന ക്രെയ്റ്റൺ ബ്ലൂജയുടെ മാസ്കോട്ട് കുട്ടി വീഴുന്നത് കണ്ടെങ്കിലും ഓട്ടം നിൽത്തിയില്ല, മറിച്ച് കുട്ടിയെ ചാടിക്കടന്ന് മുന്നോട്ട് കുതിക്കുകയായിരുന്നു. 

പരിപാടിയുടെ സംഘാടകരിൽ ചിലർ എത്തി കുട്ടിയെ എടുത്തുയർത്തി. ഇതിനുശേഷവും കുട്ടി ഓട്ടം തുടർന്നു. 

ഈ വാർത്ത കൂടി വായിക്കാം


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT