പാക് എംപി ഷാഹിദ് അഹമ്മദ് എക്സ്
World

'മോദിയുടെ പേര് പറയാന്‍ പോലും ഭയം; ഷെഹ്ബാസ് ഷെരീഫ് ഭീരു'; പാക് പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് എംപി ഷാഹിദ് അഹമ്മദ്

'മുന്‍സീറ്റിലിരിക്കുന്നവര്‍ക്ക് യൂറോപ്പിലും ലണ്ടനിലും ദുബായിലും വസതികള്‍ ഉണ്ട്. അവിടെ പോയി കഴിയാം. എന്നെപ്പോലെയുള്ളവര്‍ എവിടെപ്പോകും. ഞങ്ങള്‍ക്ക് ഈ മണ്ണേയുള്ളൂ. പാകിസ്ഥാന്‍ നിങ്ങളോടൊപ്പം ഇല്ല'

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യക്കെതിരെ നടത്തുന്ന ആക്രണമങ്ങളില്‍ പാക് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ എംപി ഷാഹിദ് അഹമ്മദ്്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭീരുവാണെന്ന് പിടിഐ എംപി ഷാഹിദ് അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയാന്‍ പോലും ഷെഹ്ബാസ് ഷെരീഫിന് ഭയമാണെന്നും ഇന്ത്യയുടെ ആക്രമണത്തെ നേരിടാനാകില്ലെന്നും എംപി പാര്‍ലമെന്റില്‍ പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ ഭീരുത്വം തുറന്നുകാണിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

'പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരു ഭീരുവാണ്, അദ്ദേഹത്തിന് നരേന്ദ്ര മോദിയുടെ പേര് പോലും പറയാന്‍ കഴിയില്ല,' എംപി വീഡിയോയില്‍ പറയുന്നു. ഇന്ത്യയിലേക്ക് പാക് സൈന്യം മിസൈലുകളും ഡ്രോണുകളുമായി കൂട്ട ആക്രമണം നടത്തിയെങ്കിലും, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും എംപി പറഞ്ഞു.

'മുന്‍സീറ്റിലിരിക്കുന്നവര്‍ക്ക് യൂറോപ്പിലും ലണ്ടനിലും ദുബായിലും വസതികള്‍ ഉണ്ട്. അവിടെ പോയി കഴിയാം. എന്നെപ്പോലെയുള്ളവര്‍ എവിടെപ്പോകും. ഞങ്ങള്‍ക്ക് ഈ മണ്ണേയുള്ളൂ. പാകിസ്ഥാന്‍ നിങ്ങളോടൊപ്പം ഇല്ല' എംപി പറയുന്നു. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം നേരിടാന്‍ ഈ സര്‍ക്കാരിന് കഴിയില്ലെന്നാക്ഷേപം പാകിസ്ഥാനില്‍ രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT