ആഭ്യന്തരകലാപത്തില്‍ ബംഗ്ലാദേശില്‍ പ്രതിഷേധ സമരം നടത്തുന്നവര്‍  എപി
World

സുപ്രീം കോടതി വളപ്പില്‍ കയറി ഉപരോധം; രാജി സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്

നിര്‍ദേശിച്ച സമയപരിധിക്ക് മുമ്പ് രാജിവെച്ചില്ലെങ്കില്‍ ജഡ്ജിമാരുടെ വസതികള്‍ ഉപരോധിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതോടെ രാജി സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസ്സന്‍. പ്രതിഷേധക്കാര്‍ ധാക്കയിലെ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞ് സ്ഥാനമൊഴിയാന്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

രാവിലെ 10.30 ഓടെ സുപ്രീം കോടതി വളപ്പില്‍ എത്തിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും ഉച്ചയ്ക്ക് 1 മണിക്ക് (പ്രാദേശിക സമയം) സ്ഥാനമൊഴിയാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. വൈകുന്നേരം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി കൂടിയാലോചിച്ച ശേഷം ഒബൈദുല്‍ ഹസ്സന്‍ രാജി സമര്‍പ്പിക്കുമെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിര്‍ദേശിച്ച സമയപരിധിക്ക് മുമ്പ് രാജിവെച്ചില്ലെങ്കില്‍ ജഡ്ജിമാരുടെ വസതികള്‍ ഉപരോധിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ, ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസന്‍ രാജിവയ്ക്കണമെന്നും ഫുള്‍ കോര്‍ട്ട് മീറ്റിങ് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇടക്കാല സര്‍ക്കാരിന്റെ യുവജന കായിക മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ആസിഫ് മഹമൂദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യോഗമെന്നാരോപിച്ചാണ് വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ കോടതി വളഞ്ഞ് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് സുപ്രീം കോടതി ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ് മാറ്റിവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT