ജിദ്ദയിലേക്ക് പുറപ്പെടുന്ന ഐഎൻഎസ് സുമേധയിൽ കയറാൻ വരി നിൽക്കുന്ന ഇന്ത്യക്കാർ / ചിത്രം പിടിഐ 
World

തലസ്ഥാന നഗരത്തില്‍ ഏറ്റുമുട്ടല്‍ രൂക്ഷം;സുഡാനിലെ ഇന്ത്യന്‍ എംബസി മാറ്റി സ്ഥാപിച്ചു

ഇരു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യന്‍ എംബസി താത്ക്കാലികമായി മാറ്റി സ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

രു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യന്‍ എംബസി താത്ക്കാലികമായി മാറ്റി സ്ഥാപിച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്ന തലസ്ഥാന നഗരം ഖാര്‍തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് മാറ്റിയത്. 

'ഖാര്‍തൂം നഗരത്തിലെ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി താത്ക്കാലികമായി പോര്‍ട്ട് സുഡാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കൂടുതല്‍ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും'- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 

+249 999163790; +249 119592986; +249 915028256 എന്നീ നമ്പറുകളിലും  cons1.khartoum@mea.gov.in എന്ന ജി മെയില്‍ ഐഡിയിലും എംബസിയുമായി ബന്ധപ്പെടാന്‍ സാധിക്കും. 

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. റോഡ് മാര്‍ഗം പോര്‍ട്ട് സുഡാനില്‍ എത്തിച്ചാണ് ഇന്ത്യക്കാരെ വ്യോമസേനയുടെ വിമാനങ്ങളിലും നേവിയുടെ കപ്പലിലും സൗദിയിലെ ജിദ്ദയിലേക്ക് മാറ്റുന്നത്. ഇതിനോടകം 3,000 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് മാറ്റാന്‍ സാധിച്ചിട്ടുണ്ട്. 

വെടിനിര്‍ത്തല്‍ പാളിയ സുഡാനില്‍ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപക ആക്രമണമാണ് നടക്കുന്നത്. ആക്രമണങ്ങളില്‍ 528പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT