ചിത്രം: ട്വിറ്റര്‍ 
World

അമേരിക്കയിലെ സ്വവര്‍ഗാനുരാഗികളുടെ  നിശാ ക്ലബില്‍ വെടിവെപ്പ്; അഞ്ചുമരണം, 18പേര്‍ക്ക് പരിക്ക് (വീഡിയോ)

കൊളറാഡോ സ്പ്രിങ്ങിലെ ക്ലബ് ക്യുവിലാണ് ആക്രമണം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മേരിക്കയിലെ കൊളറാഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബില്‍ വെടിവെപ്പ്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊളറാഡോ സ്പ്രിങ്ങിലെ ക്ലബ് ക്യുവിലാണ് ആക്രമണം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്മ്യൂണിറ്റിക്ക് നേരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ക്ലബ് ക്യൂ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

എന്താണ് വെടിവെപ്പിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് വിശദീകരിക്കാനായി നാളെ രാവിലെ എട്ടു മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് കൊളറാഡോ പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT