കോവിഡ് വീണ്ടും പടരുന്നു; ജനങ്ങളോട് വീട്ടിൽ തന്നെ ഇരിക്കാൻ നിർദ്ദേശിച്ച് ചൈന; ബെയ്ജി​ങിൽ ലോക്ക്ഡൗൺ

വൻകരയിലാകെ 25,000 കോവിഡ് കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെയ്ജിങ്: ചൈനയിൽ കോവിഡ് വീണ്ടും പടർന്നു പിടിക്കുന്നു. ഇതോടെ പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല പ്രവിശ്യകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിയുന്നതും വീട്ടിൽത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

വൻകരയിലാകെ 25,000 കോവിഡ് കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ മാത്രം 515 കേസുകൾ സ്ഥിരീകരിച്ചു. ഇവിടെ റസ്റ്റോറൻ‍ഡുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചു.

കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ നഗരം വിട്ടുപോയാൽ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം.

നേരെത്തെ കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നിരുന്നു. എന്നാൽ ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. പിന്നാലെ ഈ മാസം ആദ്യം ഇളവുകൾ പ്രഖ്യാപിച്ചു. 

യാത്രക്കാർക്കു കോവിഡ് റിപ്പോർട്ട് ചെയ്താൽ രാജ്യാന്തര വിമാന സർവീസ് താത്കാലികമായി നിർത്തലാക്കിയതടക്കമുള്ള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റൈൻ കാലം 10 ദിവസത്തിൽ നിന്ന് എട്ട് ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തിപ്പെടുത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com