Ruler of Dubai announced the completion of the One Billion Meals initiative @naserbnmohd/X
World

വിശപ്പകറ്റാൻ 100 കോടി ഭക്ഷണപ്പൊതികൾ: റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്രഖ്യാപനം യാഥാർഥ്യമാക്കി ദുബൈ (വിഡിയോ )

മൂന്ന് വർഷം മുൻപ് നമ്മൾ തുടങ്ങിയ ആ സ്വപ്നം ഈ മാസം പൂർണമായി ലക്ഷ്യം കണ്ടുവെന്നും 65 രാജ്യങ്ങളിലായി ഒരു ബില്യൻ ഭക്ഷണം വിതരണം ചെയ്തു' എന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

ദു​ബൈ: ലോകമെമ്പാടുമുള്ള ജനങ്ങളുടെ വയർ നിറയ്ക്കാൻ 100 കോടി ഭക്ഷ്യകിട്ടുകൾ നൽകുമെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കി ദുബൈ. 2022ൽ റമദാൻ മാസത്തിലായിരുന്നു ഈ വലിയ പ്രഖ്യാപനം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം നടത്തിയത്.

'മൂന്ന് വർഷം മുൻപ് നമ്മൾ തുടങ്ങിയ ആ സ്വപ്നം ഈ മാസം പൂർണമായി ലക്ഷ്യം കണ്ടുവെന്നും 65 രാജ്യങ്ങളിലായി ഒരു ബില്യൻ ഭക്ഷണം വിതരണം ചെയ്തു' എന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

2020 റ​മ​ദാ​നി​ൽ 10 മി​ല്യ​ൻ മീ​ൽ​സ്​ പ​ദ്ധ​തി​യും 2021 റ​മ​ദാ​നി​ൽ 100 മി​ല്യ​ൻ മീ​ൽ​സ്​ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ‘വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​’ പ​ദ്ധ​തി പ്ര​ഖ്യാ​പിച്ചത്. ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ യു.​എ.​ഇ​യു​ടെ മാ​നു​ഷി​ക​മാ​യ ഇടപെടലുകൾ ​ ലോകത്ത് എല്ലായിടത്തും എത്തിക്കുന്നതിന്റെ ഭാഗമായി ആണ് ഈ നടപടി.

‘വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​’ പ​ദ്ധ​തി​യി​ലേ​ക്ക്​ വിവിധ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ബി​സി​ന​സു​ക​ൾ എ​ന്നി​വ​രി​ൽ ​നി​ന്ന്​ വ​ലി​യ പിന്തുണ ലഭിച്ചു​. 2030ഓ​ടെ പ​ട്ടി​ണി തു​ട​ച്ചു​നീ​ക്കാ​നു​ള്ള ഐക്യരാഷ്ട്ര സഭയുടെ ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ക​ എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കിയതെന്നും അധികൃതർ പറഞ്ഞു.

Dubai has made a reality of its announcement that it will provide 1 billion food kits to fill the stomachs of people around the world.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT