ഫയല്‍ ചിത്രം 
World

ഉള്ളടക്ക ലംഘനം; ചൈനയില്‍ ബിബിസി ചാനലിന് നിരോധനം

നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം

Author : സമകാലിക മലയാളം ഡെസ്ക്


ബെയ്ജിങ്: ബിബിസി ചാനലിനു ചൈനയിൽ നിരോധനം. ഉള്ളടക്ക ലംഘനത്തിന്റെ പേരിൽ ബിബിസി വേൾഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം. 

പ്രക്ഷേപണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിർവ്വഹണ സംവിധാനം പറഞ്ഞു. റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിർദ്ദേശം ബിബിസി ലംഘിച്ചു എന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. 

ചൈനയിൽ പ്രക്ഷേപണം തുടരാൻ ബിബിസിയെ അനുവദിക്കുകയില്ല. പ്രക്ഷേപണത്തിനായുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും ചൈനീസ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍