കോസ്‌മെറ്റിക് ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മുന്നറിയിപ്പ്; പാസ്‌പോര്‍ട്ടില്‍ പുതിയ ഫോട്ടോ പതിക്കാന്‍ നിര്‍ദേശം  എക്‌സ്
World

കോസ്‌മെറ്റിക് ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മുന്നറിയിപ്പ്; പാസ്‌പോര്‍ട്ടില്‍ പുതിയ ഫോട്ടോ പതിക്കാന്‍ നിര്‍ദേശം

മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വ്യക്തിഗത ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണ്ടേത്.

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയമായ യാത്രക്കാരോട് പാസ്‌പോര്‍ട്ട് ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്(ദുബായ് എമിഗ്രേഷന്‍) ന്റെ നിര്‍ദേശം.

മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വ്യക്തിഗത ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണ്ടേത്. പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്തതിനുശേഷം മൂക്ക്, കവിള്‍, താടി എന്നിവയുടെ ആകൃതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നവര്‍ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃത്രിമ യാത്ര രേഖകളുമായി രാജ്യത്തേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്ന തട്ടിപ്പുകാരെ പിടികൂടുന്നതിന് ദുബായ് ഇമിഗ്രേഷന്‍ ഫലപ്രദമായ സംവിധാനം ഉണ്ട്. 2024 ആദ്യ മൂന്നുമാസത്തിനുള്ളില്‍ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്നിലെ ഡോക്യുമെന്റ് എക്‌സാമിനേഷന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജരെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

തണ്ട് ഒടിക്കരുത്, വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂടല്‍മഞ്ഞില്‍ മുങ്ങി താജ്മഹല്‍, കാഴ്ചാ പരിധി നൂറ് മീറ്ററില്‍ താഴെ; കൊടും തണുപ്പിന്റെ പിടിയില്‍ യുപി

SCROLL FOR NEXT