ജീസസ് ആല്‍ബര്‍ട്ടോ ലോപ്പസ് 
World

വ്യായാമത്തിനിടെ നദിയിലേക്ക് ചാടി; ഫുട്‌ബോള്‍ താരത്തെ മുതല ആക്രമിച്ചുകൊന്നു; വീഡിയോ

കാനസ് നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തെ മുതല ആക്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്


സാന്‍ ജോസ്‌: കോസ്‌റ്റോറിക്കന്‍ ഫുട്‌ബോള്‍ താരത്തെ മുതല ആക്രമിച്ച് കൊന്നു. 29കാരനായ ഫുട്‌ബോള്‍ താരം ജീസസ് ആല്‍ബര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസാണ് കൊല്ലപ്പെട്ടത്. കാനസ് നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തെ മുതല ആക്രമിച്ചത്.

നദിയില്‍ മുതലകള്‍ ഉണ്ടെന്നറിഞ്ഞിട്ടും ഓര്‍ട്ടിസ് വ്യായാമത്തിനിടെ നദിയിലേക്ക് ചാടുകകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓര്‍ട്ടിസിന്റെ മൃതദേഹവുമായി മുതലകള്‍ നദിയിലൂടെ നീന്തുന്നതു ഞെട്ടിപ്പിക്കുന്ന ദൃശ്യമായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തലസ്ഥാനമായ സാന്‍ ജോസില്‍നിന്ന് 140 മൈല്‍ അകലെ വച്ചാണ് ദുരന്തമുണ്ടായത്. 

ഡെപ്പോര്‍ട്ടീവോ റിയോ കാനസ് എന്ന ഫുട്ബോള്‍ ടീമിലെ അംഗമാണ് ഓര്‍ട്ടിസ്. ഇദ്ദേഹത്തിന്റെ മരണം ടീം ഫെയ്സ്ബുക്കില്‍ സ്ഥിരീകരിച്ചു. 'ഇന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ പ്രയാസമേറിയ ദിവസമാണ്, പരിശീലകന്‍, കളിക്കാരന്‍ തുടങ്ങി എല്ലാം നിലകളിലും ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കും. ചൂച്ചോ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ഇനിയും ഉയരത്തില്‍ പറക്കുക'-  എന്ന് കുറിപ്പും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പൊലീസ് എത്തി മുതലകളെ വെടിവച്ചതിനു ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT