ഭീകരാന്തരീക്ഷം ഇല്ലെങ്കില്‍ ബന്ധമാകാം; പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ,പാകിസ്ഥാന്‍ പതാകകളുമായി ആരാധകര്‍/എഎഫ്പി
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ,പാകിസ്ഥാന്‍ പതാകകളുമായി ആരാധകര്‍/എഎഫ്പി

ന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാനുമായി നല്ല ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അതിന് ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. 

' ഈ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. പാകിസ്ഥാന്‍ അടക്കമുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇത് രാജ്യത്തിന്റെ എക്കാലത്തേയു നിലപാടാണ്. അതിന് ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം ആവശ്യമാണ്.'- വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക പ്രതിസന്ധി തുടരുന്ന പാകിസ്ഥാനില്‍, നിക്ഷേപങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പാക് പ്രധാനമന്ത്രി ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആഗ്രഹമുണ്ടെന്ന നിലപാട് വ്യക്തമാക്കിയത്. 

'എല്ലാവരോടും ചര്‍ച്ചയ്ക്ക് നാം തയ്യാറാണ്. നമ്മുടെ അയല്‍രാജ്യത്തോടുപോലും. ഗൗരവമുള്ള വിഷയങ്ങളില്‍ ഗൗരവമുള്ള ചര്‍ച്ചയ്ക്ക് അയല്‍രാജ്യം തയ്യാറാണെങ്കില്‍ മാത്രം. കാരണം, ഇനി യുദ്ധം ആവശ്യമില്ല'- ഷെഹബാസ് ഷെരീഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com