Dalai Lama celebrates his 90th birthday file
World

ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി ലോകം, ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തെ സജീവമാക്കി പിന്‍ഗാമി

ടിബറ്റന്‍ ആത്മീയ നേതാവിന്റെ പിന്‍ഗാമി ആരായിരിക്കണമെന്നതിലെ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്ന് ചൈന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ, യുഎസ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുടെ പ്രതികരണത്തിന് പ്രാധാന്യം വര്‍ധിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി ലോകം. പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദക്ഷിണേഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് ഞായറാഴ്ച ദലൈലാമയ്ക്ക് തൊണ്ണൂറ് വയസ് പൂര്‍ത്തിയാകുന്നത്. പിന്‍ഗാമികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് താന്‍ ഇനിയും കുറച്ച് കാലും കൂടി ജീവിക്കുമെന്ന് വ്യക്തമാക്കി ദലൈലാമ താത്കാലിമായി അനസാനിപ്പിച്ചെങ്കിലും വരും ദിനങ്ങളില്‍ ഇതുസബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കുമെന്നാണ് വിലയിരുത്തലുകള്‍. ലാമയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ലോക നേതാക്കളുടെ പ്രതികരണം ഇതിന്റെ സൂചനകളാണ് നല്‍കുന്നത്. ടിബറ്റന്‍ ആത്മീയ നേതാവിന്റെ പിന്‍ഗാമി ആരായിരിക്കണമെന്നതിലെ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്ന് ചൈന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ, യുഎസ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുടെ പ്രതികരണത്തിന് പ്രാധാന്യം വര്‍ധിക്കുന്നത്.

ജന്മദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലാമയ്ക്ക് ആശംസകള്‍ നേര്‍ന്നു. '90-ാം ജന്മദിനത്തില്‍ നൂറ്റിനാല്‍പത് കോടി ഇന്ത്യക്കാരോടൊപ്പം ഞാനും ദലൈലാമയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു,' എന്നായിരുന്നു നരേന്ദ്ര മോദിയുടെ കുറിപ്പ്. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ലാമയെന്നും പ്രധാനമന്ത്രി ആശംസയില്‍ കൂട്ടിച്ചേര്‍ത്തു. പിന്‍ഗാമി ചര്‍ച്ചകളില്‍ ചൈന നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്തുണ ടിബറ്റിന് ഏറെ പ്രധാനമാണ്. ദക്ഷിണേഷ്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതിനിടെയാണ് ടിബറ്റ് വിഷയം വീണ്ടും ചര്‍ച്ചയില്‍ നിറയുന്നത്.

'ടിബറ്റുകാരുടെ മനുഷ്യാവകാശങ്ങളോടും അടിസ്ഥാന സ്വാതന്ത്ര്യങ്ങളോടും ആദരവ് പ്രകടിപ്പിക്കാന്‍ യുഎസ്എ പ്രതിജ്ഞാബദ്ധമാണെന്ന്'യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. ധരംശാലയില്‍ നടക്കുന്ന ജന്മദിനാഘോഷത്തില്‍ വായിച്ച സന്ദേശത്തിലായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. 'ടിബറ്റുകാരുടെ ഭാഷാപരവും സാംസ്‌കാരികവും മതപരവുമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളെ യുഎസ് പിന്തുണയ്ക്കുന്നു, പുതിയ മതനേതാക്കളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും ആരാധിക്കാനുമുള്ള അവരുടെ അവകാശത്തെയും,' പ്രസ്താവന വ്യക്തമാക്കുന്നു.

തായ്വാന്‍ പ്രസിഡന്റ് ലായ് ചിങ്-ടെയുടെ സന്ദേശവും ഏറെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈന നിരന്തരം അവകാശപ്പെടുകയും ആവശ്യമെങ്കില്‍ സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യപ്പെടുന്ന പ്രദേശത്തിന്റെ മേധാവി എന്ന നിലയിലാണ് തായ്വാന്‍ പ്രസിഡന്റിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നത്. 'സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു ലായ് ചിങ്-ടെയുടെ സന്ദേശം.

തന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നത് ധരംശാലയില്‍ നിന്നായിരിക്കും എന്ന ലാമയുടെ പ്രഖ്യാപനം ഇതിനോടകം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. ടിബറ്റിന്‍ മേലുള്ള ചൈനയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്ന വിധത്തില്‍ പുതിയ ലാമയെ ചൈന നിര്‍ദേശിച്ചേക്കുമെന്ന പതിറ്റാണ്ടുകളായുള്ള ടിബറ്റുകാരുടെ ആശങ്കയാണ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സജീവമാക്കുന്നത്.

1959 ലെ, രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പിന്നീട് ധരംശാല കേന്ദ്രമാക്കി ടിബറ്റന്‍ സമൂഹത്തെ നിയന്ത്രിച്ച് വരുന്ന ലാമയുടെ പിന്‍ഗാമി തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യക്തിയാകണം എന്ന താത്പര്യമാണ് ചൈനയുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ വിഷയത്തില്‍ 1959 മുതല്‍ ഇന്ത്യയും ചൈനയും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.


Dalai Lama celebrates his 90th birthday, triggering geopolitical questions for the future Tibetans fear China will eventually name a rival successor to the Dalai Lama, bolstering Beijing’s control over Tibet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT